esi

ന്യൂഡൽഹി:രാജ്യത്തെ നഗരസഭാ സ്ഥാപനങ്ങളിലെ എല്ലാ താത്ക്കാലിക, കരാർ ജീവനക്കാർക്കും ഇ.എസ്‌.ഐ ആനുകൂല്യം നൽകുമെന്ന് കേന്ദ്ര തൊഴിൽ മന്ത്രി സന്തോഷ് ഗാംഗ്‌വാർ അറിയിച്ചു.

ഇതു സംബന്ധിച്ച ഉത്തരവിറങ്ങിയാൽ കരാർ ജീവനക്കാർക്ക് ഇ.എസ്‌.ഐ നിയമ പ്രകാരം ലഭ്യമായ മെഡിക്കൽ സേവനങ്ങൾക്ക് പുറമെ പ്രസവാനുകൂല്യങ്ങൾ, ആശ്രിത ആനുകൂല്യം, ശവസംസ്‌കാര ചെലവുകൾ തുടങ്ങിയവ ലഭ്യമാകും.