rahul-gandhi

ന്യൂഡൽഹി: കേന്ദ്രസർക്കാരിന്റെ ഓൺലൈൻ വാക്സിൻ രജിസ്‌ട്രേഷനെ വിമർശിച്ച കോൺഗ്രസ് എം.പി. രാഹുൽ ഗാന്ധിയ്‌ക്കെതിരെ കേന്ദ്ര മന്ത്രി സ്മൃതി ഇറാനി.

'വാക്‌സിനായി ഓൺലൈൻ രജിസ്‌ട്രേഷൻ മതിയാകില്ല. പ്രതിരോധ കുത്തിവയ്പ് കേന്ദ്രത്തിലെത്തുന്ന എല്ലാവർക്കും വാക്സിൻ ലഭിക്കണം. ഇന്റർനെറ്റ് സൗകര്യം ഇല്ലാത്തയാൾക്കും ജീവിക്കാൻ അവകാശമുണ്ടെന്നാണ്' രാഹുൽ ഹിന്ദിയിൽ ട്വീറ്റിൽ കുറിച്ചത്. ഇതിനെതിരെ പതിനഞ്ചാം നൂറ്റാണ്ടിലെ കവി കബീർ ദാസിന്റെ വരികൾ ഉദ്ധരിച്ചതായിരുന്ന സ്മൃതിയുടെ മറുപടി. അക്കേഷ്യ മരത്തിനായി വിത്ത് നട്ടാൽ അതിൽ നിന്ന് മാമ്പഴങ്ങൾ പ്രതീക്ഷിക്കരുത്. മനസിലാക്കുന്നവർ മനസിലാക്കണം. വാക്ക് ഇൻ രജിസ്‌ട്രേഷന് കേന്ദ്രസർക്കാർ ഇതിനോടകം അനുമതി നൽകിയിട്ടുണ്ട്. ആശയക്കുഴപ്പമുണ്ടാക്കരുത്, വാക്‌സിൻ എടുക്കുക' തത്സമയ രജിസ്‌ട്രേഷന്റെ വാർത്തകൾക്കൊപ്പം സ്മൃതി ഇറാനി ഹിന്ദിയിൽ ട്വീറ്റ് ചെയ്തു.