ന്യൂഡൽഹി : കടൽക്കൊലക്കേസിൽ നഷ്ടപരിഹാരമായി ഇറ്റലി കൈമാറിയ പത്ത് കോടി രൂപ കേന്ദ്രസർക്കാർ സുപ്രീം കോടതിയിൽ കെട്ടിവച്ചു. രജിസ്ട്രിയുടെ ബാങ്ക് അക്കൗണ്ടിലാണ് തുക നിക്ഷേപിച്ചത്.
കേസിലെ നടപടികൾ അവസാനിപ്പിക്കണമെന്ന കേന്ദ്രസർക്കാരിന്റെ ആവശ്യം ജസ്റ്റിസ് ഇന്ദിര ബാനർജിയുടെ ബെഞ്ച് ഇന്ന് പരിഗണിക്കും.
മരിച്ച രണ്ട് മത്സ്യത്തൊഴിലാളികളുടെ കുടുംബങ്ങൾക്ക് നാല് കോടി വീതവും, ബോട്ട് ഉടമയ്ക്ക് രണ്ട് കോടിയുമാണ് നഷ്ടപരിഹാരം നിശ്ചയിച്ചത്. നഷ്ടപരിഹാരത്തുക സുപ്രീം കോടതിയിൽ കെട്ടിവച്ച ശേഷമേ കേസിലെ നടപടികൾ അവസാനിപ്പിക്കൂ എന്ന് കോടതി നേരത്തേ വ്യക്തമാക്കിയിരുന്നു.