ന്യൂഡൽഹി: ലക്ഷദ്വീപ് സന്ദർശിക്കാൻ എം.പിമാർക്ക് അനുവാദം നൽകാത്ത നടപടിക്കെതിരെ ബിനോയ് വിശ്വം എം.പി രാജ്യസഭാ സെക്രട്ടറി ജനറലിന് അവകാശലംഘന നോട്ടീസ് നൽകി. അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ ദ്വീപിൽ നടപ്പാക്കിയ പരിഷ്കാരങ്ങൾ സംബന്ധിച്ച പരാതി പരിശോധിക്കാൻ എം.പിമാർക്ക് അവകാശമുണ്ട്. സന്ദർശാനുമതി നൽകാത്തതിലൂടെ ജനങ്ങളെ കാണാൻ എം.പിമാർക്കുള്ള അവകാശം ലംഘിച്ചെന്നും നോട്ടീസിൽ ചൂണ്ടിക്കാട്ടി.