ന്യൂഡൽഹി: കൊവിഡ് കണക്കിലെടുത്ത് സെപ്തംബർ ആറിന് നടക്കാനിരിക്കുന്ന കേരള സ്റ്റേറ്റ് ബോർഡ്
പ്ലസ് വൺ പരീക്ഷ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചു. പ്ലസ് ടു ക്ലാസുകൾ തുടങ്ങിയെന്നും ഇതിനിടെ പ്ലസ് വൺ പരീക്ഷ പ്രഖ്യാപിച്ചത് വിദ്യാർത്ഥികളിൽ സമ്മർദ്ദമുണ്ടാക്കുന്നുവെന്നും ഹർജിയിൽ ആരോപിക്കുന്നു.