ന്യൂഡൽഹി: മരിക്കുന്നതുവരെ കോൺഗ്രസുകാരനായി തുടരുമെന്ന് മുൻ കേന്ദ്രമന്ത്രിയും മുതിർന്ന നേതാവുമായ കപിൽ സിബൽ പറഞ്ഞു. കോൺഗ്രസ് നേതൃത്വം പാർട്ടി വിടാൻ പറഞ്ഞാൽ മാത്രമെ രാജിവയ്ക്കൂ. എന്നാലും ബി.ജെ.പിയിൽ ചേരില്ല. മരിക്കുന്നതുവരെ കോൺഗ്രസിൽ തുടരുമെന്നും മുൻ കേന്ദ്രമന്ത്രി ജിതിൻ പ്രസാദ ബി.ജെ.പിയിൽ ചേർന്നതിനെ പരാമർശിച്ച് കപിൽ സിബൽ പറഞ്ഞു. കോൺഗ്രസിൽ നേതൃമാറ്റം ആവശ്യപ്പെട്ട് അദ്ധ്യക്ഷ സോണിയാ ഗാന്ധിക്ക് കത്തയച്ച 23 നേതാക്കളിൽ കപിൽ സിബലും ജിതിൻ പ്രസാദയുമുണ്ടായിരുന്നു. തിരഞ്ഞെടുപ്പ് തോൽവികളിലും മറ്റും കോൺഗ്രസ് നേതൃത്വത്തെ സ്ഥിരമായി വിമർശിക്കുന്നുണ്ട് കപിൽ സിബൽ.