ന്യൂഡൽഹി: ബംഗ്ളാദേശ് അതിർത്തി കടന്നെത്തിയ ചൈനീസ് പൗരനെ പശ്ചിമ ബംഗാളിലെ മാൽഡയിൽ ബി.എസ്.എഫ് പിടികൂടി. സംശയകരമായ സാഹചര്യത്തിൽ പിടികൂടിയ 35കാരനായ ചൈനീസ് പൗരനെ പൊലീസിന് കൈമാറിയതായി ബി.എസ്.എഫ് അറിയിച്ചു. ഇയാളെ രഹസ്യാന്വേഷണ ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു വരികയാണ്.