medical

ന്യൂഡൽഹി : എയിംസ്, ജിപ്മർ, പിജിമെർ, നിംഹാൻസ് മെഡിക്കൽ പി.ജി കോഴ്‌സുകളിലേക്ക് ഈ മാസം 16ന് നടത്താനിരുന്ന പ്രവേശന പരീക്ഷ (ഐ.എൻ.ഐ സി.ഇ.ടി 2021) മാറ്റിവയ്ക്കാൻ സുപ്രീംകോടതി നിർദ്ദേശിച്ചു. കൊവിഡ് വ്യാപനം കണക്കിലെടുത്ത് ഒരു മാസത്തേക്ക് പരീഷ മാറ്റിവയ്ക്കാനാണ് നിർദ്ദേശം.

ജസ്റ്റിസുമാരായ ഇന്ദിര ബാനർജി, എം.ആർ. ഷാ എന്നിവരുടെ അവധിക്കാല ഡിവിഷൻ ബെഞ്ചാണ് ഹർജികൾ പരിഗണിച്ചത്.

23 എം.ബി.ബി.എസ് ഡോക്ടർമാരും ഇന്ത്യൻ മെഡിക്കൽ അസോസിയേഷനും, മെഡിക്കൽ സ്റ്റുഡന്റ് നെറ്റ്‌വർക്കും (ചത്തീസ്ഗഡ് ചാപ്റ്റർ),​ കൊവിഡ് ഡ്യൂട്ടി ചെയ്യുന്ന 35 ഡോക്ടർമാരുമാണ് ഹർജി നൽകിയത്.