ന്യൂഡൽഹി: കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നത് പരിഗണനയിലെന്ന് കേന്ദ്രസർക്കാർ സുപ്രീംകോടതിയിൽ അറിയിച്ചു. ദേശീയ നയം രൂപീകരിക്കുന്നത് ആലോചനയിലാണെന്ന് സോളിസിറ്റർ ജനറൽ തുഷാർ മേത്ത കോടതിയെ അറിയിച്ചു. അന്തിമ തീരുമാനം അറിയിക്കാൻ രണ്ടാഴ്ച സമയം വേണമെന്ന കേന്ദ്രത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചില്ല. ജൂൺ 21നകം നിലപാട് അറിയിക്കണമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അദ്ധ്യക്ഷനായ ബെഞ്ച് നിർദ്ദേശിച്ചു.
മഹാമാരിയിൽ മരിച്ചവരുടെ കുടുംബത്തിന് നാല് ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും, മരണ സർട്ടിഫിക്കറ്റ് അനുവദിക്കുന്നതിൽ ഏകീകൃത നയം വേണമെന്നുമുള്ള പൊതുതാത്പര്യഹർജി പരിഗണിക്കുകയായിരുന്നു സുപ്രീംകോടതി.