army

ന്യൂഡൽഹി: ചൈനയുമായി അതിർത്തി പങ്കിടുന്ന കിഴക്കൻ ലഡാക്കിലെ സുരക്ഷാ സംവിധാനങ്ങൾ ഈമാസം 16ന് തുടങ്ങുന്ന അവലോകന യോഗം ചർച്ച ചെയ്യും. ചൈനയുമായുള്ള അതിർത്തി തർക്കത്തെ തുടർന്ന് അതിർത്തിയിലെ സുരക്ഷാ സന്നാഹങ്ങളിൽ വരുത്തിയ മാറ്റങ്ങൾ കമാൻഡർമാർ വിശദീകരിക്കും. അതിർക്കപ്പുറത്തു നിന്നുള്ള ഭീഷണികളെ എങ്ങനെ നേരിടുമെന്നും അവർ ധരിപ്പിക്കും.