test

ന്യൂഡൽഹി: അക്രഡിറ്റഡ് ട്രെയിനിംഗ് കേന്ദ്രങ്ങളിൽ ഡ്രൈവിംഗ് പരിശീലനം നേടുന്നവർക്ക് റീജിയണൽ ട്രാൻസ്പോർട്ട് ഓഫീസ് (ആർ.ടി.ഒ) നടത്തുന്ന പരീക്ഷ ആവശ്യമില്ല. അംഗീകൃത സെന്ററുകൾക്ക് കൂടുതൽ അധികാരം നൽകി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം വിജ്ഞാപനമിറക്കി. ജൂലായ് ഒന്നുമുതൽ ഇത് നിലവിൽ വരും.

അക്രഡിറ്റഡ് ട്രെയിനിംഗ് കേന്ദ്രങ്ങൾ സിമുലേറ്ററുകളും (വാഹനത്തിൽ ഇരിക്കുന്ന പ്രതീതിയുണ്ടാക്കുന്നത്) ഡ്രൈവിംഗ് പരിശീലന ട്രാക്കുകളും വാഹനങ്ങളുടെ സാങ്കേതിക സംവിധാനങ്ങൾ പഠിപ്പിക്കാൻ വർക്ക്ഷോപ്പുകളും അടക്കം ആധുനിക സൗകര്യങ്ങളോടെ കുറഞ്ഞത് മൂന്ന് ഏക്കർ സ്ഥലത്താണ് പ്രവർത്തിക്കേണ്ടത്.

 ചെറിയ വാഹനങ്ങൾ ഓടിക്കാൻ നാലാഴ്ച നീളുന്ന 29 മണിക്കൂർ പരിശീലനവും മീഡിയം, ഹെവി വാഹനങ്ങൾക്ക് ആറാഴ്ച നീളുന്ന 38 മണിക്കൂർ പരിശീലനവുമാണ് നിഷ്കർഷിച്ചിരിക്കുന്നത്. തിയറിയും പ്രാക്ടിക്കലും അടക്കമാണിത്. സിമുലേറ്ററിൽ നാലുമണിക്കൂർ പരിശീലിപ്പിക്കും. മഴയിലും മഞ്ഞിലും രാത്രിയിലും അടക്കം വിവിധ പരിതസ്ഥിതികളിൽ വാഹനം എങ്ങനെ ഓടിക്കാമെന്ന് പഠിപ്പിക്കണം.

ഇത്തരം കേന്ദ്രങ്ങൾക്ക് മോട്ടോർ വാഹന നിയമപ്രകാരം റെമെഡിയൽ, റിഫ്രഷർ കോഴ്‌സുകൾ നൽകുന്നതിനൊപ്പം മോട്ടോർവാഹന വ്യവസായവുമായി ബന്ധപ്പെട്ട മറ്റ് പരിശീലനങ്ങൾ നൽകാനും അധികാരമുണ്ട്.

ടെ​സ്റ്റി​ല്ലാ​ ​ലൈ​സ​ൻ​സ്,​ ​ഡ്രൈ​വിം​ഗ് ​സ്കൂ​ളു​ക​ൾ​ ​പ​ഞ്ച​റാ​കും

തി​രു​വ​ന​ന്ത​പു​രം​:​ ​ടെ​സ്റ്റി​ല്ലാ​തെ​ ​ഡ്രൈ​വിം​ഗ് ​ലൈ​സ​ൻ​സ് ​ന​ൽ​കാ​ൻ​ ​അ​ക്ര​ഡി​റ്റ​ഡ് ​ഡ്രൈ​വിം​ഗ് ​പ​രി​ശീ​ല​ന​ ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ​കേ​ന്ദ്രം​ ​അ​നു​മ​തി​ ​ന​ൽ​കി​യ​ത് ​നി​ല​വി​ലു​ള്ള​ ​ഡ്രൈ​വിം​ഗ് ​സ്കൂ​ളു​ക​ളെ​ ​ത​ക​ർ​ക്കും.​ ​കേ​ര​ള​ത്തി​ൽ​ ​അ​ക്ര​ഡി​റ്റ​ഡ് ​ഡ്രൈ​വിം​ഗ് ​പ​രി​ശീ​ല​ന​ ​കേ​ന്ദ്രം​ ​ഒ​രെ​ണ്ണ​മേ​യു​ള്ളൂ.​ ​മ​ല​പ്പു​റ​ത്തെ​ ​എ​ട​പ്പാ​ളി​ൽ.​ ​കൂ​ടു​ത​ൽ​ ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ​അ​നു​മ​തി​ ​ന​ൽ​കു​മെ​ന്നാ​ണ് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്കി​യ​ത്.​ ​നി​ല​വി​ലു​ള്ള​ ​ഡ്രൈ​വിം​ഗ് ​സ്കൂ​ളു​ക​ൾ​ ​ആ​ ​രീ​തി​യി​ലേ​ക്ക് ​മാ​റേ​ണ്ടി​വ​രും.​ ​അ​തി​ന് ​വ​ലി​യ​ ​തു​ക​ ​ക​ണ്ടെ​ത്തേ​ണ്ടി​ ​വ​രും.​ ​അ​ല്ലാ​ത്ത​വ​ർ​ക്ക് ​ഏ​റെ​ക്കാ​ലം​ ​പി​ടി​ച്ച് ​നി​ൽ​ക്കാ​നാ​വി​ല്ല.


അ​ക്ര​ഡി​റ്റ​ഡ് ​ആ​കാൻ


കു​റ​ഞ്ഞ​ത് ​മൂ​ന്ന് ​ഏ​ക്ക​ർ​ ​സ്ഥ​ലം,​ ​വാ​ഹ​ന​ഭാ​ഗ​ങ്ങ​ളെ​ക്കു​റി​ച്ച് ​പ​ഠി​പ്പി​ക്കാ​നു​ള​ള​ ​വ​ർ​ക്ക് ​ഷോ​പ്പ്,​ ​ഡ്രൈ​വിം​ഗ് ​സി​മു​ലേ​റ്റ​ർ,​ ​ടെ​സ്റ്റ് ​ട്രാ​ക്ക് ​തു​ട​ങ്ങി​യ​വ​ ​വേ​ണം.​ ​ഇ​തി​ന് ​സ്ഥ​ല​വി​ല​ ​ഉ​ൾ​പ്പെ​ടെ​ ​ക​ണ​ക്കാ​ക്കി​യാ​ൽ​ ​കോ​ടി​ക്ക​ണ​ക്കി​ന് ​രൂ​പ​ ​ചെ​ല​വു​ ​വ​രും.


എ​ട​പ്പാ​ളി​ലെ​ ​സെ​ന്റർ
കെ.​എ​സ്.​ആ​ർ.​ടി.​സി​ ​റി​ജ്യ​യ​ണ​ൽ​ ​വ​ർ​ക്ക്ഷോ​പ്പി​ന്റെ​ ​സ്ഥ​ല​ത്ത് ​കേ​ന്ദ്ര​ഗ​വ​ൺ​മെ​ന്റ് ​സ്ഥാ​പി​ച്ചി​ട്ടു​ള്ള​ ​അ​ക്ര​ഡി​റ്റ​ഡ് ​ട്രെ​യി​നിം​ഗ് ​സെ​ന്റ​ർ​ ​(​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ​ഒ​ഫ് ​ഡ്രൈ​വ​ർ​ ​ട്രെ​യി​നിം​ഗ് ​ആ​ൻ​ഡ് ​റി​സ​ർ​ച്ച് ​സെ​ന്റ​ർ​)​ ​മോ​ട്ടോ​ർ​വാ​ഹ​ന​ ​വ​കു​പ്പി​ന്റെ​ ​മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് ​ന​ട​ത്തു​ന്ന​ത്.​ ​ഇ​പ്പോ​ൾ​ ​ഡ്രൈ​വ​ർ​മാ​ർ​ക്കു​ള​ള​ ​പ്ര​ത്യേ​ക​ ​പ​രി​ശീ​ല​നം​ ​മാ​ത്ര​മാ​ണ് ​ന​ൽ​കു​ന്ന​ത്.


പ​രി​ശീ​ല​നം
ചെ​റി​യ​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഓ​ടി​ക്കാ​ൻ​ 29​ ​മ​ണി​ക്കൂ​ർ.​ 21​ ​മ​ണി​ക്കൂ​ർ​ ​പ്രാ​യോ​ഗി​ക​ ​പ​രി​ശീ​ല​നം.​ 4​ ​മ​ണി​ക്കൂ​ർ​ ​സി​മു​ലേ​റ്റ​റി​ൽ​ ​രാ​ത്രി​കാ​ല​ ​ഡ്രൈ​വിം​ഗ്,​ ​മ​ഴ​-​ഫോ​ഗ് ​ഡ്രൈ​വിം​ഗ് ​എ​ന്നി​വ​ ​പ​രി​ശീ​ലി​പ്പി​ക്കും.
മീ​ഡി​യം,​ ​ഹെ​വി​ ​വാ​ഹ​ന​ങ്ങ​ൾ​ ​ഓ​ടി​ക്കാ​ൻ​ 38​ ​മ​ണി​ക്കൂ​ർ​ ​പ​രി​ശീ​ല​നം.​ 16​ ​മ​ണി​ക്കൂ​ർ​ ​തി​യ​റി​യും​ 22​ ​മ​ണി​ക്കൂ​ർ​ ​പ്രാ​ക്ടി​ക്ക​ലും.


നി​ല​വി​ലെ​ ​ടെ​സ്റ്റ് ​തു​ട​രും
സം​സ്ഥാ​ന​ത്ത് 8​ ​ക​മ്പ്യൂ​ട്ട​ർ​ ​ലേ​ണേ​ഴ്സ് ​സെ​ന്റ​റു​ക​ളി​ലും​ 86​ ​ഗ്രൗ​ണ്ടു​ക​ളി​ലു​മാ​ണ് ​ടെ​സ്റ്റ് ​ന​ട​ത്തു​ന്ന​ത്.
ഒ​രു​ ​ദി​വ​സം​ 76,000​ ​പേ​രാ​ണ് ​ലേ​ണേ​ഴ്സ് ​ലൈ​സ​ൻ​സ് ​നേ​ടു​ന്ന​ത്.


'​'​മെ​ച്ച​പ്പെ​ട്ട​ ​സൗ​ക​ര്യ​മൊ​രു​ക്കി​ ​അ​ക്രെ​ഡി​റ്റ​ഡി​ലേ​ക്ക് ​മാ​റി​യാ​ൽ​ ​മാ​ത്ര​മെ​ ​പി​ടി​ച്ച് ​നി​ൽ​ക്കാ​നാ​വൂ.​ ​സ​മീ​പ​ഭാ​വി​യി​ൽ​ ​നേ​രി​ടേ​ണ്ടി​ ​വ​രു​ന്ന​ ​വ​ലി​യ​ ​വെ​ല്ലു​വി​ളി​യാ​ണി​ത്.

എം.​എ​സ്.​ ​പ്ര​സാ​ദ്
ജ​ന​റ​ൽ​ ​സെ​ക്ര​ട്ട​റി
ഒാ​ൾ​ ​കേ​ര​ള​ ​മോ​ട്ടോ​ർ​ ​ഡ്രൈ​വിം​ഗ് ​സ്കൂൾ
ഇ​ൻ​സ്ട്ര​ക്ടേ​ഴ്സ് ​ആ​ൻ​ഡ് ​വ​ർ​ക്കേ​ഴ്സ് ​യൂ​ണി​യൻ