vaccine

ന്യൂഡൽഹി​: രാജ്യത്തെ വാക്സി​ൻ വി​വരങ്ങൾ അടങ്ങി​യ കൊവി​ൻ സംവിധാനം ഹാക്ക് ചെയ്‌തെന്ന ഡാർക്ക് വെബ് ഹാക്കർമാരുടെ വാദം പ്രതിരോധ കുത്തിവയ്പ് നടത്തിപ്പിനുള്ള ഉന്നതാധികാര സമിതി (ഇ.ജി.വി.എ.സി) ചെയർമാൻ ഡോ.ആർ.എസ്. ശർമ്മ തള്ളി​. ഇതുസംബന്ധി​ച്ച് ഇലക്ട്രോണിക്സ് വിവരസാങ്കേതിക മന്ത്രാലയത്തിന്റെ കമ്പ്യൂട്ടർ വി​ഭാഗം അന്വേഷണം നടത്തിയെന്നും അദ്ദേഹം അറി​യി​ച്ചു.

കൊവിനി​ൽ ജനങ്ങളുടെ വിവരങ്ങൾ സുരക്ഷിതമാണെന്ന് ഉറപ്പാക്കാൻ സമയാസമയം ആവശ്യമായ നടപടികൾ സ്വീകരി​ക്കുന്നുണ്ട്.