ന്യൂഡൽഹി: കേരളത്തിലെ തിരഞ്ഞെടുപ്പ് പ്രകടനം വിലയിരുത്താൻ മൂന്നംഗ സമിതിയെ നിയോഗിച്ചെന്ന വാർത്ത ബി.ജെ.പി കേന്ദ്ര നേതൃത്വം നിഷേധിച്ചു.തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം കണ്ടെത്താൻ മെട്രോമാൻ ഇ. ശ്രീധരൻ, മുൻ ഡി.ജി.പി ജേക്കബ് തോമസ്, മുൻ അഡിഷണൽ ചീഫ് സെക്രട്ടറി സി.വി. ആനന്ദബോസ് എന്നിവരെ നിയമിച്ചെന്നും, പ്രധാനമന്ത്രിക്കും കേന്ദ്ര മന്ത്രി അമിത് ഷായ്ക്കും നേരിട്ട് റിപ്പോർട്ട് നൽകിയെന്നുമുള്ള വാർത്തയാണ് കേന്ദ്ര നേതൃത്വം തള്ളിയത്. അവലോകനം നടത്താനും റിപ്പോർട്ട് സ്വീകരിക്കാനും പാർട്ടിക്ക് ആഭ്യന്തര സംവിധാനമുണ്ടെന്ന് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി അരുൺ സിംഗ് പറഞ്ഞു.