novavax-

ന്യൂഡൽഹി: നോവാവാക്സ് വാക്സിൻ എല്ലാ കൊവിഡ് വകഭേദങ്ങൾക്കെതിരെയും 90ശതമാനം ഫലപ്രദമാണെന്ന് യു.എസിലും മെക്സികോയിലും നടത്തിയ പഠനങ്ങളിൽ തെളിഞ്ഞതായി കമ്പനി അവകാശപ്പെട്ടു. നോവാവാക്സിൻ നിർമ്മിക്കാൻ ഇന്ത്യയിൽ സീറം ഇൻസ്റ്റിറ്റ്യൂട്ടിന് ലൈസൻസ് ലഭിച്ചിട്ടുണ്ട്.

മിതമായതും ഗുരുതരമായതുമായ കൊവിഡ് ബാധയിൽ നിന്ന് 100 ശതമാനം പ്രതിരോധം നൽകുമെന്ന് യു.എസിലെയും മെക്സിക്കോയിലെയും 119 സംസ്ഥാനങ്ങളിലെ 29,960 ആളുകളിൽ നടത്തിയ പഠനഫലങ്ങൾ അടിസ്ഥാനമാക്കി കമ്പനി അവകാശപ്പെടുന്നു. വാക്സിന് ഉടൻ അടിയന്തര അനുമതി തേടുമെന്നും കമ്പനി അറിയിച്ചു. 2-8 ഡിഗി സെൽഷ്യസ് താപനിലയിൽ സൂക്ഷിക്കാവുന്നതിനാൽ ഇന്ത്യപോലുള്ള രാജ്യങ്ങൾക്ക് അനുയോജ്യമാണിത്.