epf

ന്യൂഡൽഹി: ഇ.പി.എഫ് അക്കൗണ്ട് ആധാറുമായി ലിങ്ക് ചെയ്യണമെന്ന നിർദ്ദേശം മൂന്നു മാസത്തേക്ക് മാറ്റിവയ്ക്കാൻ എംപ്ളോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ തീരുമാനിച്ചു.

ജൂൺ ഒന്നു മുതൽ നടപ്പാക്കാനിരുന്ന തീരുമാനം കൊവിഡ് കണക്കിലെടുത്ത് നീട്ടിവയ്ക്കണമെന്ന് ബി.എം.എസ് തൊഴിൽ മന്ത്രി സന്തോഷ്‌ കുമാർ ഗാംഗ്‌വാറിന് നിവേദനം നൽകിയിരുന്നു. ഓർഗൈനസിംഗ് സെക്രട്ടറി ബി. സുരേന്ദ്രൻ, സെക്രട്ടറി ഗീരിഷ് ആര്യ എന്നിവരുമായുള്ള ചർച്ചയ്ക്കുശേഷമാണ് തീരുമാനം നീട്ടാമെന്ന് മന്ത്രി അറിയിച്ചത്. തൊഴിലാളികളുടെ ബുദ്ധിമുട്ട് പരിഗണിച്ചതിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.എം.എസ് ദേശീയ സെക്രട്ടറി വി.രാധാകൃഷ്ണൻ പറഞ്ഞു.