priyanka

ന്യൂഡൽഹി: അയോദ്ധ്യയിലെ രാമക്ഷേത്ര നിർമ്മാണത്തിന് മേൽനോട്ടം വഹിക്കുന്ന രാമജന്മഭൂമി ട്രസ്റ്റ് രണ്ടു കോടി വിലമതിക്കുന്ന ഭൂമി 18കോടിക്ക് വാങ്ങിയെന്ന ആരോപണം ഏറ്റെടുത്ത് പ്രതിപക്ഷം. രാമക്ഷേത്രത്തിന്റെ പേരിൽ സംഭാവന നൽകിയ വിശ്വാസികളെ പറ്റിക്കുന്നത് പാപവും വിശ്വാസ വഞ്ചനയുമാണെന്ന് കോൺഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി പറഞ്ഞു. ഇക്കാര്യത്തിൽ ട്രസ്റ്റ് വിശദീകരണം നൽകണമെന്ന് ശിവസേനാ നേതാവ് സഞ്ജയ് റാവത്തും ആവശ്യപ്പെട്ടിരുന്നു.

ഒരു സ്വകാര്യ വ്യക്തിയിൽ നിന്ന് ചില റിയൽ എസ്റ്റേറ്റ് ഏജന്റുമാർ വാങ്ങിയ ഭൂമി അപ്പോൾ തന്നെ വൻ വിലയ്ക്ക് ട്രസ്റ്റിന് മറിച്ചു വിറ്റെന്നാണ് ആരോപണം. നിമിഷങ്ങൾക്കുള്ളിലാണ് രണ്ട് ഇടപാടുകളും നടന്നതെന്നാണ് പുറത്തു വന്ന വിവരം. വിശ്വാസത്തിന്റെയും ആരാധനയുടെയും പേരിൽ കോടികൾ സംഭാവന നൽകിയ ആളുകളെയാണ് വഞ്ചിക്കുന്നതെന്ന് പ്രിയങ്ക പറഞ്ഞു.