entrica-lexi

ന്യൂ​ഡ​ൽ​ഹി​:​ ​പ​ത്ത്‌​ ​കോ​ടി​ ​രൂ​പ​ ​ന​ഷ്ട​പ​രി​ഹാ​രം​ ​സ്വീ​ക​രി​ച്ച് ​കൊ​ണ്ട് 2012​ലെ​ ​ക​ട​ൽ​ക്കൊ​ല​ക്കേ​സി​ൽ​ ​പ്ര​തി​ക​ളാ​യ​ ​ഇ​റ്റാ​ലി​യ​ൻ​ ​നാ​വി​ക​ർ​ക്കെ​തി​രെ​യു​ള്ള​ ​ക്രി​മി​ന​ൽ​ ​കേ​സി​ലെ​ ​ഇ​ന്ത്യ​യി​ലെ​ ​എ​ല്ലാ​ ​ന​ട​പ​ടി​ക​ളും​ ​സു​പ്രീം​കോ​ട​തി​ ​അ​വ​സാ​നി​പ്പി​ച്ചു. ഇ​റ്റ​ലി​ ​കെ​ട്ടി​വ​ച്ച​ ​തു​ക​ ​കൊ​ല്ല​പ്പെ​ട്ട​ ​ര​ണ്ട് ​മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ​ ​കു​ടും​ബ​ങ്ങ​ൾ​ക്കും​ ​ബോ​ട്ട് ​ഉ​ട​മ​യ്ക്കും​ ​വി​ത​ര​ണം​ ​ചെ​യ്യാ​നാ​യി​ ​കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​ര​ജി​സ്ട്രി​യു​ടെ​ ​അ​ക്കൗ​ണ്ടി​ൽ​ ​നി​ക്ഷേ​പി​ക്കാ​നും​ ​ജ​സ്റ്റി​സ് ​ഇ​ന്ദി​ര​ ​ബാ​ന​ർ​ജി,​ ​ജ​സ്റ്റി​സ് ​എം.​ആ​ർ.​ ​ഷാ​ ​എ​ന്നി​വ​ർ​ ​അ​ട​ങ്ങി​യ​ ​ബെ​ഞ്ച് ​ഉ​ത്ത​ര​വി​ട്ടു.
കേ​ര​ള​ ​ഹൈ​ക്കോ​ട​തി​ ​ചീ​ഫ് ​ജ​സ്റ്റി​സ് ​തു​ക​ ​വി​ത​ര​ണം​ ​ചെ​യ്യാ​ൻ​ ​ഹൈ​ക്കോ​ട​തി​യി​ലെ​ ​ഒ​രു​ ​ജ​ഡ്ജി​യെ​ ​ചു​മ​ത​ല​പ്പെ​ടു​ത്ത​ണം.​ ​ജ​ഡ്ജി​ ​പ​ണം​ ​വീ​തം​ ​വ​ച്ച് ​കൊ​ല്ല​പ്പെ​ട്ട​വ​രു​ടെ​ ​കു​ടും​ബ​ത്തി​നും​ ​ബോ​ട്ടു​ട​മ​യ്ക്കും​ ​ല​ഭി​ച്ചെ​ന്ന് ​ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചു. നാ​വി​ക​ർ​ക്കെ​തി​രെ​ ​ഇ​റ്റ​ലി​യി​ൽ​ ​ന​ട​ക്കു​ന്ന​ ​വി​ചാ​ര​ണ​ ​ഉ​ട​ൻ​ ​പു​ന​രാ​രം​ഭി​ക്ക​ണം.​വി​ചാ​ര​ണ​ ​ന​ട​പ​ടി​ക​ളി​ൽ​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രും​ ​കേ​ര​ള​ ​സ​ർ​ക്കാ​രും​ ​സ​ഹ​ക​രി​ക്ക​ണ​മെ​ന്നും​ ​സു​പ്രീം​കോ​ട​തി​ ​നി​ർ​ദ്ദേ​ശി​ച്ചു.
ഇ​തോ​ടെ​ ​ക​ട​ൽ​ക്കൊ​ല​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​സു​പ്രീം​കോ​ട​തി​യി​ലും​ ​ഡ​ൽ​ഹി​ ​പ​ട്യാ​ല​ ​ഹൗ​സ്‌​കോ​ട​തി​യി​ലും​ ​നി​ല​നി​ന്ന​ ​എ​ല്ലാ​കേ​സു​ക​ളു​ടെ​യും​ ​ന​ട​പ​ടി​ക​ൾ​ ​അ​വ​സാ​നി​ച്ചു.​ ​ഇ​റ്റ​ലി​ ​ന​ഷ്ട​പ​രി​ഹാ​രം​ ​ന​ൽ​ക​ണ​മെ​ന്നും​ ​നാ​വി​ക​രെ​ ​ഇ​റ്റ​ലി​യി​ൽ​ ​വി​ചാ​ര​ണ​ ​ചെ​യ്യ​ണ​മെ​ന്നു​മു​ള്ള​ ​അ​ന്താ​രാ​ഷ്‌​ട്ര​ ​ട്രൈ​ബ്യൂ​ണ​ൽ​ ​നേ​ര​ത്തേ​ ​വി​ധി​ച്ചി​രു​ന്നു.​ ​അ​ത് ​അം​ഗീ​ക​രി​ച്ച​ ​കേ​ന്ദ്ര​ ​സ​ർ​ക്കാ​രി​ന്റെ​ ​ആ​വ​ശ്യം​ ​പ​രി​ഗ​ണി​ച്ചാ​ണ്‌​ ​കോ​ട​തി​ ​ഉ​ത്ത​ര​വ്.​ ​കേ​സ് ​അ​വ​സാ​നി​പ്പി​ക്കു​ന്ന​തി​നെ​ ​കേ​ര​ള​വും​ ​എ​തി​ർ​ത്തി​ല്ല.
വി​ചാ​ര​ണ​ന​ട​പ​ടി​ക​ളി​ൽ​ ​നി​ന്ന് ​ര​ക്ഷ​പ്പെ​ട്ട് ​ഇ​റ്റ​ലി​യി​ലെ​ത്തി​യ​ ​നാ​വി​ക​ർ​ ​ഔ​ദ്യോ​ഗി​ക​ ​ജോ​ലി​യി​ൽ​ ​പ്ര​വേ​ശി​ച്ച് ​സ്വൈ​ര​ജീ​വി​തം​ ​ന​യി​ക്കു​ക​യാ​ണ്.​ ​കേ​സ് ​തു​ട​രു​മെ​ന്ന് ​ട്രൈ​ബ്യൂ​ണ​ലി​ന് ​ഇ​റ്റ​ലി​ ​ഉ​റ​പ്പു​ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും​ ​പു​രോ​ഗ​തി​യു​ള്ള​താ​യി​ ​സൂ​ച​ന​യി​ല്ലെ​ന്ന് ​കേ​ന്ദ്ര​ ​സ​ർ​ക്കാ​ർ​ ​വ​‍ൃ​ത്ത​ങ്ങ​ൾ​ ​ന​ൽ​കു​ന്ന​ ​സൂ​ച​ന.


നിലവിൽ ലഭിച്ച പത്ത്‌ കോടി രൂപയും മുൻപ് ലഭിച്ച 2.17കോടി രൂപയും അപകടത്തിനിരയാവർക്ക് ലഭിക്കാവുന്ന ന്യായമായ നഷ്ടപരിഹാരമാണ്. ബോട്ടുടമയും ഇരകളുടെ കുടുംബവും കേന്ദ്രവും കേരള സർക്കാരും അംഗീകരിക്കുന്നതിനാൽ പ്രതികൾക്കെതിരെ ഇന്ത്യയിലെ നടപടിക്രമങ്ങൾ അവസാനിപ്പിക്കുന്നു.

- സുപ്രീംകോടതി


നഷ്ടപരിഹാരം ഇപ്രകാരം

 ക​ട​ൽ​ക്കൊ​ല​ക്കേ​സിന്റെ നാൾ വഴികൾ