hajj

ന്യൂഡൽഹി: കൊവിഡ് കണക്കിലെടുത്ത് വിദേശ പൗരൻമാർക്ക് സൗദി അറേബ്യ ഹജ്ജ് തീർത്ഥാടനത്തിന് അനുമതി നിഷേധിച്ച സാഹചര്യത്തിൽ ഇക്കൊല്ലത്തെ എല്ലാ അപേക്ഷകളും റദ്ദാക്കിയതായി ഹജ്ജ് കമ്മിറ്റി അറിയിച്ചു. രണ്ട് ഡോസ് വാക്സിനും കുത്തിവച്ച 18നും 65നും ഇടയിൽ പ്രായമുള്ള 60,000 സൗദിക്കാരെ മാത്രമെ ഇക്കൊല്ലം ഹജ്ജിന് അനുവദിക്കൂ. കഴിഞ്ഞ വർഷം 10,000പേർ മാത്രമാണ് പങ്കെടുത്തത്.