sputnic-v

ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാം വ്യാപനത്തിന് ഇടയാക്കിയ ഡെൽറ്റാ കൊവിഡ് വകഭേദത്തെ ചെറുക്കാൻ സ്‌പുട്നിക് വി വാക്‌സിൻ ഫലപ്രദമാണെന്ന് നിർമ്മാതാക്കൾ അവകാശപ്പെട്ടു. റഷ്യയിലെ ഗമാലേയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ പഠനത്തെ ഉദ്ധരിച്ചാണ് നിർമ്മാതാക്കളുടെ അവകാശവാദം. ഇന്ത്യയിൽ കണ്ടെത്തിയ വൈറസ് വകഭേദത്തെ ചെറുക്കാൻ മറ്റ് ഏത് വാക്‌സിനെക്കാളും ഫലപ്രദമാണ് സ്‌പുട്നിക് വി. 67 രാജ്യങ്ങളിൽ ഉപയോഗിക്കുന്ന വാക്‌സിന് കൊവിഡിനെതിരെ 91.6 ശതമാനം ഫലപ്രാപ്‌തിയുണ്ടെന്നും കമ്പനി പറയുന്നു.