ന്യൂഡൽഹി: ദേശീയപാത പദ്ധതികളുടെ വികസനം, നിർമ്മാണം തുടങ്ങിയ എല്ലാ ഘട്ടങ്ങളിലും ഡ്രോണുകൾ ഉപയോഗിച്ച് വീഡിയോ റെക്കാഡിംഗ് നടത്തണമെന്ന് നാഷണൽ ഹൈവേ അതോറിറ്റി ഉത്തരവിട്ടു. ദേശീയ പാതകളുടെ കരാർ ഒപ്പുവയ്ക്കുന്നത് മുതൽ നിർമാണം പൂർത്തീകരിക്കുന്നതുവരെയുള്ള വിവിധ ഘട്ടങ്ങളിൽ പ്രൊജക്ട് ഡയറക്ടർമാർ ഡ്രോൺ സർവേ നടത്തണം. പണി പൂർത്തിയായ പദ്ധതികളിലും ഡ്രോൺ സർവേ നടത്തേണ്ടതാണ്. റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ വീഡിയോ ദൃശ്യങ്ങൾ നിർണായകമാകുമെന്ന് ദേശീയ പാതാ അതോറിട്ടി അറിയിച്ചു.