car

ന്യൂഡൽഹി: കൊവിഡ് സാഹചര്യം പരിഗണിച്ച് ഡ്രൈവിംഗ് ലൈസൻസ്, വാഹന പെർമിറ്റ്, രജിസ്ട്രേഷൻ തുടങ്ങിയ മോട്ടോർ വാഹന രേഖകളുടെ കാലാവധി സെപ്തംബർ 30 വരെ നീട്ടാൻ കേന്ദ്ര ഉപരിതല മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി. 2020 ഫെബ്രുവരി ഒന്നു മുതൽ കാലാവധി തീർന്ന രേഖകൾക്ക് ഇത് ബാധകമാണ്. 2021 ജൂൺ 30വരെയുള്ള കാലാവധി നീട്ടി നേരത്തെ ഉത്തരവിറങ്ങിയിരുന്നു. ലോക്ക്ഡൗൺ മൂലം രേഖകൾ പുതുക്കാൻ ബുദ്ധിമുട്ട് വന്നത് കണക്കിലെടുത്താണ് സെപ്തംബർ 30 വരെ നീട്ടുന്നത്