black-fungus

ന്യൂഡൽഹി: മുംബയിൽ കൊവിഡിനെ തുടർന്ന് ബ്ളാക്ക്ഫംഗസ് ബാധിച്ച മൂന്ന് കുട്ടികളുടെ കണ്ണുകൾ ശസ്ത്രക്രയയിലൂടെ നീക്കം ചെയ്‌തു. നാല്, ആറ്, 14 വയസുള്ള കുട്ടികൾക്കാണ് ബ്ളാക്ക്ഫംഗസ് ഗുരുതരമായി കണ്ണുകളെ ബാധിച്ചത്.

കൊവിഡ് മുക്തരായതിനെ തുടർന്ന് മൂന്നു കുട്ടികളിലും പ്രമേഹ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതോടെ നടത്തിയ പരിശോധനയിലാണ് ബ്ളാക്ക്ഫംഗസ് സ്ഥിരീകരിച്ചത്. 14 വയസുള്ള ഒരു പെൺകുട്ടിക്ക് മൂക്കിലും കണ്ണിലും ഫംഗസ് ബാധിച്ചതായി ചികിത്സിച്ച ഡോക്‌‌ടർ പറഞ്ഞു. തലച്ചോറിനെ ബാധിക്കാനിടയുള്ളതിനാലാണ് പെട്ടെന്ന് കണ്ണുകൾ ചെയ്ത് നീക്കം ചെയ്തത്. ഒരുകണ്ണിന്റെ കാഴ്ച നഷ്‌ടമായിരുന്നു. ഡിസംബറിലാണ് കുട്ടിക്ക് കൊവിഡ് ബാധിച്ചത്. 16 വയസുള്ള കുട്ടിയിൽ പ്രമേഹത്തിന്റെ ലക്ഷണങ്ങൾ പ്രത്യക്ഷപ്പെട്ടതിന് പിന്നാലെ ആന്തരികാവയവങ്ങൾ രക്തസ്രാവം കണ്ടതോടെ നടത്തിയ പരിശോധനയിലാണ് ബ്ളാക്ക്ഫംഗസ് കണ്ടെത്തിയത്.

ബ്ളാക്ക് ഫംഗസ് ബാധിക്കുന്ന സ്ഥലത്തെ കോശങ്ങൾ പെട്ടെന്ന് നീക്കം ചെയ്തില്ലെങ്കിൽ രോഗം മറ്റ് അവയവങ്ങളിലേക്ക് പടരുമെന്ന് ഡോക്‌ടർമാർ പറയുന്നു. അതുകൊണ്ടാണ് കണ്ണുകളും മൂക്കും താടിയും മറ്റും ശസ്ത്രക്രിയ ചെയ്ത് നീക്കേണ്ടി വരുന്നത്. കൊവിഡ് രോഗികളിൽ പ്രതിരോധ ശേഷി വീണ്ടെടുക്കാൻ നൽകുന്ന സ്റ്റിറോയ്ഡുകളാണ് പ്രമേഹത്തിന് കാരണമാകുന്നത്.

പുതിയ 67,208 കൊവിഡ് കേസുകൾ

രാജ്യത്ത് പുതിയതായി 67,208 പേർക്കു കൂടി കൊവിഡ് സ്ഥിരീകരിച്ചു. 3.99ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 2330 മരണവും റിപ്പോർട്ട് ചെയ്തു. രാജ്യത്തു നിലവിൽ ചികിത്സയിലുള്ളത് 8,26,740 പേരാണ്. രാജ്യത്തെ ആകെ രോഗബാധിതരുടെ 2.78% മാത്റമാണ് നിലവിൽ ചികിത്സയിലുള്ളത്. 1,03,570 പേർ രോഗമുക്തരായി.

isten to the latest songs, only on JioSaavn.com