tv

ന്യൂഡൽഹി: ടെലിവിഷൻ ചാനലുകൾ സംപ്രേഷണം ചെയ്യുന്ന പരിപാടികളുമായി ബന്ധപ്പെട്ട പരാതികൾ പരിഹരിക്കുന്നതിനുള്ള നിയമപരമായ സംവിധാനം സജ്ജമാക്കാൻ

1994ലെ കേബിൾ ടെലിവിഷൻ നിയമം ഭേദഗതി ചെയ്ത് കേന്ദ്ര സർക്കാർ ഉത്തരവിറക്കി. നിലവിലെ മന്ത്രിതല സമിതിക്കു പുറമെ സ്ഥാപനങ്ങളുടെ സ്വയം നിയന്ത്രണ സംവിധാനങ്ങൾക്കും നിയമപരമായ അംഗീകാരം ലഭിക്കും. ഇവ സർക്കാരിൽ രജിസ്റ്റർ ചെയ്യണം. രാജ്യത്തെ 900ത്തിലേറെ ടെലിവിഷൻ ചാനലുകളും കേബിൾ ടെലിവിഷൻ ശൃംഖലാ ചട്ടങ്ങൾക്ക് വിധേയമായാണ് പരിപാടികളും പരസ്യങ്ങളും സംപ്രേക്ഷണം ചെയ്യുന്നതെന്ന് ഉറപ്പാക്കണം. സുപ്രീംകോടതി വിധിയെ തുടർന്നാണ് കേന്ദ്ര സർക്കാർ ഭേദഗതി കൊണ്ടുവന്നത്.