ന്യൂഡൽഹി: ഇന്ത്യയിൽ രണ്ടാം കൊവിഡ് തരംഗത്തിന് കാരണമായ ഡെൽറ്റാ വകഭേദത്തെ പ്രതിരോധിക്കാനുള്ള ബൂസ്റ്റർ ഡോസ് നിർമ്മിക്കുമെന്ന് സ്‌പുട്നിക് വി നിർമ്മാതാക്കൾ അറിയിച്ചു. ഡെൽറ്റാ വകഭേദത്തിനെതിരെ വാക്സിൻ ഫലപ്രദമാണെന്ന് റഷ്യയിൽനിന്നുള്ള പഠനത്തിൽ തെളിഞ്ഞിരുന്നു. ഇന്ത്യയിൽ ഡൽഹി, മുംബയ്, ബാംഗ്ളൂർ, കൊൽക്കത്ത, ചെന്നൈ നഗരങ്ങളിൽ വാക്സിൻ ഉടൻ ലഭ്യമാകും.