ന്യൂഡൽഹി: പശ്ചിമബംഗാളിലെ തിരഞ്ഞെടുപ്പ് ഫലത്തിന് പിന്നാലെയുണ്ടായ അക്രമങ്ങൾ സംബന്ധിച്ച പൊതുതാത്പര്യഹർജികൾ പരിഗണിക്കുന്ന സുപ്രീംകോടതി ബെഞ്ചിൽ നിന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി പിന്മാറി. വാദം കേൾക്കുന്നതിൽ ചില ബുദ്ധിമുട്ടുകളുണ്ടെന്ന് ജസ്റ്റിസ് ഇന്ദിര ബാനർജി വ്യക്തമാക്കി. ഹർജികൾ ഇനി സുപ്രീംകോടതിയുടെ പുതിയ ബെഞ്ച് പരിഗണിക്കും. തിരഞ്ഞെടുപ്പ് അക്രമങ്ങളുടെ അന്വേഷണം സി.ബി.ഐയ്ക്കോ, പ്രത്യേക അന്വേഷണ സംഘത്തിനോ വിടണമെന്നാണ് ഹർജികളിലെ ആവശ്യം.