ന്യൂഡൽഹി: ഫ്രാൻസിൽ നിന്ന് വാങ്ങുന്ന 36 റാഫേൽ വിമാനങ്ങളും അടുത്ത വർഷം ഇന്ത്യയിലെത്തുമെന്ന് വ്യോമസേനാ മേധാവി എയർ ചീഫ് മാർഷൽ ആർ.കെ.എസ്. ബധൗരിയ പറഞ്ഞു. 59,000 കോടി രൂപയുടെ കരാർ പ്രകാരമുള്ള വിമാനങ്ങളിൽ 18 എണ്ണം ഇന്ത്യയിലെത്തി. കൊവിഡ് കാരണമാണ് ബാക്കി വിമാനങ്ങൾ എത്താൻ വൈകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അംബാലയിലെ ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലും പശ്ചിമബംഗാളിലെ ഹാഷിമാര സ്ക്വാഡ്രനിലുമാണ് റാഫേൽ വിമാനങ്ങൾ വിന്യസിക്കുന്നത്.