medha-patkar

ന്യൂഡൽഹി: 70 വയസ് കഴിഞ്ഞ തടവുകാരെ മോചിപ്പിച്ച് ജയിലുകളിലെ ആൾതിരക്ക് ഒഴിവാക്കാൻ ഏകീകൃത നയം കൊണ്ടു വരണമെന്ന് ആവശ്യപ്പെട്ട് സാമൂഹിക പ്രവർത്തക മേധാ പട്കർ സുപ്രീംകോടതിയിൽ ഹ‌ർജി സമർപ്പിച്ചു. ജയിലിൽ മുതിർന്ന പൗരന്മാ‌ർ തിങ്ങി ഞെരുങ്ങി കഴിയുന്നത് അപകടമാണ്. അതിനാൽ അവരെ മോചിപ്പിക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണം.