ന്യൂഡൽഹി : എ.കെ.ആന്റണിയുടെ മകനും കോൺഗ്രസ് നേതാവുമായ അനിൽ ആന്റണിയ്ക്ക് യൂറോപ്യൻ യൂണിയൻ വിസിറ്റേഴ്സ് പ്രോഗ്രാമിൽ (ഇ.യു.വി.പി -2021) പങ്കെടുക്കാൻ ക്ഷണം ലഭിച്ചു. യൂറോപ്യൻ കമ്മീഷനും പാർലമെന്റും ചേർന്ന് സംഘടിപ്പിക്കുന്നതാണ് ഇ.യു.വി.പി. ബ്രസൽസിൽ നടക്കുന്ന പരിപാടിയുടെ തീയതി നിശ്ചയിക്കപ്പെട്ടിട്ടില്ല.