arrest

ന്യൂഡൽഹി : ബ്ലാക്ക് ഫംഗസ് ചികിത്സയ്ക്ക് ഉപയോഗിക്കുന്ന ലിപ്പോസോമൽ ആംഫോട്ടെറിസിൻബി മരുന്ന് വ്യാജമായി നിർമിക്കുകയും വിൽക്കുകയും ചെയ്ത രണ്ട് ഡോക്ടർമാരെടക്കം ഏഴു പേരെ ഡൽഹി പൊലീസ് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തു. നിസാമുദ്ദീനിലുള്ള ഡോ. അൽതമാസ് ഹുസൈൻ എന്നയാളുടെ വീട്ടിൽ നിന്ന് 3,293 വ്യാജ മരുന്നുകൾ കണ്ടെടുത്തതായി പൊലീസ് അറിയിച്ചു.