railway

ന്യൂഡൽഹി: ഓൺലൈൻ ടിക്കറ്റ് ബുക്കിംഗിൽ സുപ്രധാന മാറ്റവുമായി റെയിൽവേ. ബുക്ക് ചെയ്ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടൻ റീ ഫണ്ട് നൽകുമെന്നാണ് പ്രഖ്യാപനം.

ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഐ.ആർ.ടി.സിയുടെ പേയ്‌മെന്റ് ഗേറ്റ്‌വേയായ ഐ.ആർ.ടി.സി ഐപേ വഴി പണമടച്ചവർക്കാണ് അതിവേഗത്തിൽ പണം തിരികെ ലഭിക്കുക. നിലവിൽ ടിക്കറ്റ് റദ്ദാക്കുന്നവർക്ക് റീ ഫണ്ട് ലഭിക്കാൻ രണ്ടുമുതൽ മൂന്നുദിവസം വരെ എടുക്കാറുണ്ട്. പുതിയ സംവിധാനം യാത്രക്കാർക്ക് ഗുണകരമാകുമെന്നാണ് പ്രതീക്ഷയെന്ന് റെയിൽവേ വക്താവ് പറഞ്ഞു. 2019ലാണ് ഇന്ത്യൻ റെയിൽവേ ഐ.ആർ.ടി.സി ഐപേ സംവിധാനം അവതരിപ്പിച്ചത്.