ന്യൂഡൽഹി: 18 വയസിന് മുകളിലുള്ളവർക്കെല്ലാം സൗജന്യ വാക്‌സിൻ നൽകുന്ന പദ്ധതിക്ക് ഇന്ന് രാജ്യത്ത് തുടക്കമാകും.
സുപ്രീംകോടതിയിൽ നിന്നുൾപ്പെടെയുള്ള വിമർശനത്തിന് പിന്നാലെയാണ് കൊവിഡ് വാക്‌സിൻ നയത്തിൽ കേന്ദ്രസർക്കാർ മാറ്റം വരുത്തിയത്. കഴിഞ്ഞ 7നാണ് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. 18 കഴിഞ്ഞവർക്കായി 75 ശതമാനം വാക്‌സിനും കേന്ദ്രസർക്കാർ നേരിട്ട് സംഭരിച്ച് സംസ്ഥാനങ്ങൾക്ക് നൽകുമെന്നും ശേഷിക്കുന്ന 25% സംസ്ഥാനത്തിന്റെ മേൽനോട്ടത്തിൽ സ്വകാര്യ ആശുപത്രികൾക്ക് വാങ്ങാമെന്നുമാണ് പ്രധാനമന്ത്രി പ്രഖ്യാപിച്ചിരുന്നത്.