cbse

ന്യൂഡൽഹി: റദ്ദാക്കിയ പന്ത്രണ്ടാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയ മാനദണ്ഡങ്ങളിൽ അതൃപ്തിയുള്ളവർക്ക് ആഗസ്റ്റ് 15നും സെപ്തംബർ 15നുമിടയിൽ എഴുത്തുപരീക്ഷ നടത്താമെന്ന് സി.ബി.എസ്.ഇ സുപ്രീംകോടതിയിൽ അറിയിച്ചു. പ്രധാന വിഷയങ്ങളിൽ മാത്രമേ പരീക്ഷയുണ്ടാകൂ. ഫലം അന്തിമമായിരിക്കും. പ്രൈവറ്റ്, കമ്പാർട്ട്മെന്റ് വിദ്യാ‌ത്ഥികൾക്കും ഇതേ രീതിയിലാകും പരീക്ഷ.

പുതിയ മൂല്യനിർണയ രീതിയിലുള്ള പരാതികൾ പരിഹരിക്കാൻ പ്രത്യേക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. എഴുത്തുപരീക്ഷ ഓൺലൈനായി രജിസ്റ്റർ ചെയ്യാം.

പരീക്ഷ റദ്ദാക്കിയത് പുനപ്പരിശോധിക്കണം,​ മൂല്യനിർണയ രീതി പുനക്രമീകരിക്കണം,​ കമ്പാർട്ട്മെന്റ് പരീക്ഷ റദ്ദാക്കണം തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുള്ള ഒരുകൂട്ടം ഹർജികളാണ് ജസ്റ്റിസുമാരായ എ.എം.ഖാൻവിൽക്കർ,​ ദിനേശ് മഹേശ്വരി എന്നിവരുൾപ്പെട്ട ബെഞ്ച് പരിഗണിച്ചത്. വിദ്യാ‌ർത്ഥികളിൽ പ്രതീക്ഷയാണ്, ആശങ്കയല്ല വേണ്ടതെന്ന് ബെഞ്ച് നിരീക്ഷിച്ചു. പരീക്ഷ റദ്ദാക്കിയത് പുനപ്പരിശോധിക്കേണ്ട ആവശ്യമില്ലെന്നും വ്യക്തമാക്കി. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.

പ്ല​സ് ​വ​ൺ​ ​പ​രീ​ക്ഷ​:​ ​കേ​ര​ളം ഇ​ന്ന് ​നി​ല​പാ​ട​റി​യി​ക്ക​ണം,​

സു​പ്രീം​കോ​ട​തി​ ​വി​ധി​യും​ ​ഇ​ന്ന്
ന്യൂ​ഡ​ൽ​ഹി​:​ ​സെ​പ്തം​ബ​ർ​ 6​ന് ​ആ​രം​ഭി​ക്കാ​നി​രി​ക്കു​ന്ന​ ​പ്ള​സ് ​വ​ൺ​ ​പ​രീ​ക്ഷ​ ​റ​ദ്ദാ​ക്ക​ണ​മെ​ന്ന​ ​ര​ക്ഷി​താ​ക്ക​ളു​ടെ​ ​ആ​വ​ശ്യ​ത്തി​ൽ​ ​ഇ​ന്ന് ​അ​ന്തി​മ​ ​തീ​രു​മാ​നം​ ​അ​റി​യി​ക്ക​ണ​മെ​ന്ന് ​സു​പ്രീം​കോ​ട​തി​ ​കേ​ര​ള​ത്തി​ന് ​നി​‌​ർ​ദേ​ശം​ ​ന​ൽ​കി.​ ​ഇ​ന്നു​ത​ന്നെ​ ​അ​ന്തി​മ​ ​വി​ധി​യു​ണ്ടാ​കു​മെ​ന്നും​ ​ജ​സ്റ്റി​സു​മാ​രാ​യ​ ​എ.​എം.​ഖാ​ൻ​ ​വി​ൽ​ക്ക​ർ,​​​ ​ദി​നേ​ശ് ​മ​ഹേ​ശ്വ​രി​ ​എ​ന്നി​വ​രു​ൾ​പ്പെ​ട്ട​ ​ബെ​ഞ്ച് ​വ്യ​ക്ത​മാ​ക്കി.​ ​തീ​രു​മാ​നം​ ​അ​റി​യി​ക്കാ​ൻ​ ​ഒ​രാ​ഴ്ച​ ​സ​മ​യം​ ​കേ​ര​ളം​ ​ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും​ ​അ​ടി​യ​ന്ത​ര​മാ​യി​ ​മ​റു​പ​ടി​ ​സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് ​ബെ​ഞ്ച് ​നി​ർ​ദേ​ശി​ക്കു​ക​യാ​യി​രു​ന്നു.
അ​സാം,​​​ ​ത്രി​പു​ര,​​​ ​പ​ഞ്ചാ​ബ്,​​​ ​ആ​ന്ധ്രാ​പ്ര​ദേ​ശ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ 12ാം​ ​ക്ലാ​സ് ​ബോ​ർ​ഡ് ​പ​രീ​ക്ഷ​ ​റ​ദ്ദാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ടു​ള്ള​ ​ഹ​ർ​ജ​യി​ലും​ ​ഇ​ന്ന​ലെ​ ​പ​രി​ഗ​ണി​ച്ചു.​ ​പ​രീ​ക്ഷ​ ​റ​ദ്ദാ​ക്കി​യ​താ​യി​ ​അ​സാ​മും​ ​ത്രി​പു​ര​യും​ ​പ​ഞ്ചാ​ബും​ ​സ​ത്യ​വാ​ങ്മൂ​ലം​ ​സ​മ​ർ​പ്പി​ച്ചു.​ ​തീ​രു​മാ​നം​ ​ഇ​ന്നു​ത​ന്നെ​ ​അ​റി​യി​ക്ക​ണ​മെ​ന്ന് ​ആ​ന്ധ്രാ​പ്ര​ദേ​ശി​ന് ​നി​ർ​ദേ​ശം​ ​ന​ൽ​കി.