ന്യൂഡൽഹി: രാജ്യത്ത് 18വയസ് കഴിഞ്ഞ എല്ലാ പൗരൻമാർക്കും സൗജന്യമായി കുത്തിവയ്ക്കാനുള്ള 75ശതമാനം വാക്സിനും കേന്ദ്ര സർക്കാർ നേരിട്ട് വാങ്ങി സംസ്ഥാനങ്ങൾക്ക് നൽകുന്ന പുതിയ നയം ഇന്നലെ നിലവിൽ വന്നു. ഇന്നലെ 79 ലക്ഷം ഡോസ് വാക്സിനാണ് കുത്തിവച്ചത്.
ജൂലായ്-ആഗസ്റ്റ് മാസം മുതൽ കൂടുതൽ വാക്സിനുകൾ ലഭ്യമാകുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ അറിയിച്ചു. പൗരൻമാർക്ക് രണ്ടു ഡോസ് വാക്സിനും ഉറപ്പാക്കും. ഇന്നലെ വരെ രാജ്യത്ത് ആകെ നൽകിയത് 26.36 കോടി ഡോസ് വാക്സിനാണ്.