covid

ന്യൂഡൽഹി: രാജ്യത്ത് ഇന്നലെ 53,256 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 88 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്. അതുപോലെ മരണസംഖ്യ ഏപ്രിൽ 16ന് ശേഷമുള്ള കുറഞ്ഞ നിരക്കിലെത്തി (1422). രാജ്യത്ത് കൊവിഡ് വന്ന് മരിച്ചവരുടെ എണ്ണം 3.88ലക്ഷമായി.

രാജ്യത്തെ കൊവിഡ് ആക്ടീവ് കേസുകൾ 7.02 ലക്ഷമായി കുറഞ്ഞിട്ടുണ്ട്.

ഞായറാഴ്ച 11,654 റിപ്പോർട്ട് ചെയ്തതിനാൽ കർണാടകയെ പിന്തള്ളി രാജ്യത്ത് ഏറ്റവും അധികം കേസുകളുള്ള സ്ഥാനമായി കേരളം മാറി.

 ഡൽഹിയിൽ ഇന്നലെ റിപ്പോർട്ട് ചെയ്തത് 89കേസുകളും 11 മരണവും. 2020 ഏപ്രിലിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന വർദ്ധനയാണ് ഇന്നലെ രേഖപ്പെടുത്തിയത്. ടി.പി.ആർ 0.16 ശതമാനമായി.