amarnath-yatra

ന്യൂഡൽഹി: കൊവിഡ് മൂലം തുടർച്ചയായ രണ്ടാം വർഷവും അമർനാഥ് തീർത്ഥയാത്ര റദ്ദാക്കി. ജൂൺ 28 മുതൽ ആഗസ്റ്റ് 22വരെ തീരുമാനിച്ചിരുന്ന ഇക്കൊല്ലത്തെ യാത്രയാണ് തീർത്ഥാടകരുടെ സുരക്ഷയെ കരുതി ഉപേക്ഷിച്ചത്. അമർനാഥ് യാത്ര സംഘടിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ജമ്മുകാശ്‌മീർ ലെഫ്റ്റനന്റ് ഗവർണർ മനോജ് സിൻഹ ഡൽഹിയിൽ ആഭ്യന്തര മന്ത്രി അമിത്ഷായുമായി കഴിഞ്ഞ ദിവസം ചർച്ച നടത്തിയിരുന്നു.