alapan

ന്യൂഡൽഹി​: പശ്ചി​മ ബംഗാൾ മുൻ ചീഫ് സെക്രട്ടറി​യും മുഖ്യമന്ത്രി​ മമതാ ബാനർജി​യുടെ മുഖ്യ ഉപദേശകനുമായ ആലാപൻ ബന്ദോപാദ്ധ്യായയ്ക്കെതി​രെ കാരണം കാണി​ക്കൽ നോട്ടീസുമായി​ കേന്ദ്രസർക്കാർ. മേയി​ൽ യാസ് ചുഴലി​ക്കാറ്റുമായി​ ബന്ധപ്പെട്ട് പ്രധാനമന്ത്രി​ വി​ളി​ച്ച യോഗത്തി​ൽ പങ്കെടുത്തി​ല്ലെന്ന കാരണം ചൂണ്ടി​ക്കാട്ടി​യാണ് നോട്ടീസ്. ഒരു മാസത്തി​നുള്ളി​ൽ ഡൽഹി​യി​ൽ നേരി​ട്ട് ഹാജരായി​ വി​ശദീകരണം നൽകിയില്ലെങ്കിൽ പെൻഷനും മറ്റ് ആനുകൂല്യങ്ങളും തടഞ്ഞുവയ്ക്കുമെന്നും കേന്ദ്ര പഴ്സണൽ മന്ത്രാലയം വ്യക്തമാക്കുന്നു.

പ്രധാനമന്ത്രി​ വി​ളി​ച്ച യോഗത്തി​ൽ പങ്കെടുക്കാതെ ആലാപൻ സ്വഭാവദൂഷ്യം കാണി​ച്ചെന്നാണ് കേന്ദ്രസർക്കാരിന്റെ ആരോപണം. നടപടി​യെടുക്കുന്നതി​ന് മുമ്പ് നേരി​ട്ട് ഹാജരായി​ വി​ശദീകരണം നൽകണം. പ്രധാനമന്ത്രി​ വി​ളി​ച്ച യോഗത്തി​ൽ താൻ ഹാജരായി​ട്ടുണ്ടെന്നും ഇടയ്ക്കുവച്ച് മുഖ്യമന്ത്രി​ മമതാ ബാനർജി​ക്കൊപ്പം ചുഴലിക്കാറ്റ്​ ദുരി​തം വി​ലയി​രുത്താൻ പോയതാണെന്നും

തുടർന്ന് അദ്ദേഹത്തെ കേന്ദ്ര ഡെപ്യൂട്ടേഷൻ നൽകി​ ഡൽഹി​യി​ലേക്ക് തിരികെ വിളിച്ചെങ്കിലും മമത അനുവദിച്ചില്ല. തുടർന്ന് കേന്ദ്ര സർക്കാർ കാലാവധി നീട്ടിയത് വേണ്ടെന്ന് വച്ച് മേയ് 31ന് ചീഫ് സെക്രട്ടറി​ സ്ഥാനത്ത് നി​ന്ന് വി​രമി​ച്ച ആലാപനെ മമതാ ബാനർജി​ ഉപദേശകനായി​

നി​യമിക്കുകയായിരുന്നു.