ന്യൂഡൽഹി: ഓൺലൈൻ വിൽപന നടത്തുന്ന ഇ-കൊമേഴ്സ് കമ്പനികളുടെ വാഗ്ദാനങ്ങളിൽ വീണ് ഉപഭോക്താക്കൾ വഞ്ചിതരാകുന്നത് തടയാൻ ഇ-കൊമേഴ്സ് ഉപഭോക്തൃ സംരക്ഷണ നിയമം കേന്ദ്ര സർക്കാർ ഭേദഗതി ചെയ്യുന്നു.
ഓൺലൈൻ ഫ്ളാഷ് വിൽപനയിൽ അടക്കം നിയന്ത്രണം ഏർപ്പെടുത്തുന്ന ഭേദഗതികളാണ് കൊണ്ടുവരിക. ഭേദഗതികളുമായി ബന്ധപ്പെട്ട് ജൂലായ് ആറുവരെ പൊതുജനങ്ങൾക്ക് അഭിപ്രായം രേഖപ്പെടുത്താം.
ഓൺലൈനിൽ വാഗ്ദാനം ചെയ്യുന്ന ഉത്പന്നങ്ങളോ, സേവനങ്ങളോ ഉപഭോക്താക്കൾക്ക് നൽകിയില്ലെങ്കിൽ കടുത്ത നിയമ നടപടികൾ ഉറപ്പാക്കുന്ന വ്യവസ്ഥകൾ നിയമത്തിലുണ്ടാകും. ഓൺലൈൻ വ്യാപാരം സുതാര്യമാക്കുകയാണ് ലക്ഷ്യമെന്ന് കേന്ദ്രസർക്കാർ പറയുന്നു.