ന്യൂഡൽഹി: ജെ.ഇ.ഇ മെയിൻസിൽ ഇനി നടക്കാനുള്ള രണ്ട് പരീക്ഷകൾ ജൂലായ് അവസാനമോ ആഗസ്റ്റ് മാസമോ നടത്തിയേക്കുമെന്ന് റിപ്പോർട്ട്. ആഗസ്റ്റ് ഒന്നിന് നടത്താനിരുന്ന നീറ്റ് സെപ്തംബറിലേക്ക് മാറ്റിയേക്കുമെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. രാജ്യവ്യാപകമായി ഒറ്റ ദിവസം നടക്കുന്ന പരീക്ഷയായതിനാൽ പ്രാദേശികമായ കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് ഈ തീരുമാനം. സെപ്തംബറിൽ പരീക്ഷ നടത്തുകയാണെങ്കിൽ ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ രജിസ്‌ട്രേഷൻ ആരംഭിക്കും. ആദ്യ ദിവസത്തെ പരീക്ഷ കഴിഞ്ഞ് ഏഴ് മുതൽ പത്ത് ദിവസം വരെ കഴിഞ്ഞ് രണ്ടാമത്തെ പരീക്ഷ നടത്താനാണ് ആലോചന. പുതിയ പരീക്ഷാതീയതികൾ ദേശീയ ടെസ്റ്റിംഗ് ഏജൻസി ഉടൻ പ്രഖ്യാപിക്കും.