ന്യൂഡൽഹി: പ്രധാൻമന്ത്രി ഗരീബ് കല്യാൺ യോജന (നാലാം ഘട്ടം) പ്രകാരം ജൂലായ് മുതൽ നവംബർ വരെ, ഒരാൾക്ക് പ്രതിമാസം 5 കിലോ നിരക്കിൽ സൗജന്യമായി അധിക ഭക്ഷ്യധാന്യങ്ങൾ അനുവദിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അദ്ധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകി. 81.35 കോടി ഗുണഭോക്താക്കൾക്ക് ഇതിന്റെ ആനുകൂല്യം ലഭിക്കും. 67,266.44 കോടിയാണ് ചെലവാകുക.