ന്യൂഡൽഹി: ജമ്മുകാശ്മീരിന് സമ്പൂർണ പദവി നൽകുന്നതും തിരഞ്ഞെടുപ്പ് നടത്തുന്നതും അടക്കം ചർച്ച ചെയ്യാൻ പ്രധാനമന്ത്രി നരേന്ദ്രമോദി വിളിച്ച സർവകക്ഷി യോഗം ഇന്ന് നടക്കും. ഡൽഹിയിൽ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിൽ നടക്കുന്ന യോഗത്തിൽ പങ്കെടുക്കുമെന്ന് ജമ്മുകാശ്മീരിലെ പ്രമുഖ കക്ഷികളടങ്ങിയ ഗുപ്കർ സംഖ്യം തീരുമാനിച്ചിട്ടുണ്ട്. പി.ഡി.പി നേതാവ് മെഹബൂബ മുഫ്തി ഇന്നലെ ഡൽഹിയിലെത്തി. കോൺഗ്രസ് പങ്കെടുക്കുമെന്ന് അദ്ധ്യക്ഷ സോണിയാ ഗാന്ധിയും അറിയിച്ചു.