uae

ന്യൂഡൽഹി: ഇന്ത്യക്കാർക്ക് യു.എ.ഇയിലേക്ക് യാത്ര ചെയ്യാൻ അനുമതി ലഭിച്ചെങ്കിലും വിമാന സർവീസുകളുടെ കാര്യത്തിൽ അനിശ്ചിതത്വം തുടരുന്നു.

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾ ഒരു അറിയിപ്പുണ്ടാകുന്നതുവരെ നിറുത്തി വച്ചതായി യു.എ.ഇ ജനറൽ സവിൽ ഏവിയേഷൻ അതോറിറ്റി(ജി.സി.എ.എ) അറിയിച്ചു. കൊവിഡ് ഭീഷണി തുടരുന്നത് കണക്കിലെടുത്താണിത്. ജൂലായ് ആറിനു ശേഷം വിമാന സർവീസ് പുന:രാരംഭിക്കുമെന്ന് പ്രതീക്ഷിച്ച മലയാളികൾക്കും മറ്റും തീരുമാനം തിരിച്ചടിയാകും.