rama

ന്യൂഡൽഹി: അയോദ്ധ്യ രാമക്ഷേത്ര നിർമാണത്തിന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താൻ ഇന്ന് പ്രധാനമന്ത്രിയുടെ അദ്ധ്യക്ഷതയിൽ യോഗം ചേരും. വീഡിയോ കോൺഫറൻസ് മുഖേന ചേരുന്ന യോഗത്തിൽ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ക്ഷേത്രനിർമാണ പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ പങ്കുവയ്ക്കും. ഉന്നത ഉദ്യോഗസ്ഥരടക്കം ആകെ 13 അംഗങ്ങളാണ് യോഗത്തിൽ പങ്കെടുക്കുക. ഉത്തർപ്രദേശിൽ അടുത്ത വർഷം നിർണായകമായ തിരഞ്ഞെടുപ്പ് വരാനിരിക്കെ അയോദ്ധ്യയിൽ രാമക്ഷേത്ര നിർമാണം പരമാവധി വേഗത്തിലാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം.