delta-plus

ന്യൂഡൽഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഡെൽറ്റാ പ്ളസ് ബാധിച്ച് മഹാരാഷ്‌ട്രയിൽ 80കാരി മരിച്ചു. ഇവിടെ 21പേർക്ക് ഡെൽറ്റാ പ്ളസ് ബാധിച്ചു. രാജ്യത്ത് ഡെൽറ്റാ പ്ളസ് കേസുകൾ 52 ആയി.

മദ്ധ്യപ്രദേശിലെ ഉജ്ജ്വയ്‌നിലാണ് രാജ്യത്ത് ആദ്യ ഡെൽറ്റാ പ്ളസ് മരണമുണ്ടായത്. അതിവേഗം വ്യാപിക്കുമെന്ന് പറയപ്പെടുന്ന ഡെൽറ്റാ പ്ളസ് രാജ്യത്ത് 18 ജില്ലകളിലായി 52 പേരിൽ സ്ഥിരീകരിച്ചതായി നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോൾ അറിയിച്ചു.