vaccine

ന്യൂഡൽഹി: ഗർഭിണികൾക്കും കൊവിഡ് വാക്സിൻ നൽകാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം തീരുമാനിച്ചു.

മൂന്നാം വ്യാപന സാദ്ധ്യത കണക്കിലെടുത്താണ് ഇക്കാര്യം വാക്സിനേഷനുള്ള ദേശീയ ഉപദേശക സമിതി(എൻ.ടി.എ.ജി.ഐ) ശുപാർശ ചെയ്തത്. മുലയൂട്ടുന്ന അമ്മമാർക്ക് വാക്സിൻ നൽകാൻ നേരത്തെ തീരുമാനിച്ചിരുന്നു.

ഗർഭിണികൾക്ക് വാക്സിൻ നൽകുന്നത് സുരക്ഷിതമാണെന്ന് തെളിഞ്ഞതായി ഐ.സി.എം.ആർ മേധാവി ഡോ. ബൽറാം ഭാർഗവ പറഞ്ഞു. ഇതു സംബന്ധിച്ച പരീക്ഷണ വിവരങ്ങൾ ലഭിക്കാത്തതിനാലാണ് ഗർഭിണികളെ മാറ്റിനിറുത്തിയിരുന്നത്.

അതേസമയം, കൊവിഷീൽഡ് പോലുള്ള വാക്സിൻ എടുത്തവർക്ക് രക്തം കട്ടപിടിക്കുകയും മറ്റും ചെയ്ത സാഹചര്യത്തിൽ ഗർഭാവസ്ഥയിലുള്ള കുട്ടിയുടെ സുരക്ഷ സംബന്ധിച്ച് അമ്മമാരെ ബോധവത്ക്കരിക്കണമെന്ന് സമിതി നിർദേശിച്ചു.

മൂന്നാം തരംഗമുണ്ടായാൽ കുട്ടികളെ ബാധിക്കാനിടയുണ്ടെന്ന് റിപ്പോർട്ടുകളുണ്ടെങ്കിലും 2-18 പ്രായക്കാർക്ക് വാക്സിനേഷൻ വൈകുമെന്ന് ഡോ. ഭാർഗവ പറഞ്ഞു. ലോകത്ത് ഒരു രാജ്യം മാത്രമാണ് കുട്ടികൾക്ക് വാക്സിൻ നൽകുന്നത്. ഇന്ത്യയിൽ അതിനുള്ള ക്ളിനിക്കൽ ഡേറ്റകൾ ലഭ്യമായിട്ടില്ല. ചെറിയ കുട്ടികൾക്ക് വാക്സിൻ ആവശ്യമുണ്ടോ എന്ന കാര്യത്തിൽ ചർച്ചകൾ നടക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

കുട്ടികളിൽ കൊവോവാക്സ് പരീക്ഷിക്കുന്നു

പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് കൊവോവാക്സ് എന്ന പേരിൽ നിർമ്മിക്കുന്ന യു.എസിൽ നിന്നുള്ള വാക്സിൻ കുട്ടികളിൽ ഫലപ്രദമാണോ എന്നറിയാനുള്ള പരീക്ഷണം അടുത്തമാസം തുടങ്ങും. മുംബയ്, ബംഗളൂരു, ഭുവനേശ്വർ, ഡൽഹി നഗരങ്ങളിൽ 2-11, 12-17 പ്രായത്തിലുള്ള 920 കുട്ടികളിലാണ് പരീക്ഷണം. 12-17 പ്രായക്കാർക്കാണ് ആദ്യം വാക്സിൻ നൽകുക.

ഭാരത് ബയോടെക്കിന്റെ കൊവാക്സിൻ കുട്ടികളിലുള്ള പരീക്ഷണം തുടങ്ങിക്കഴിഞ്ഞു. സെപ്തംബറോടെ ഫലം ലഭിച്ചേക്കും. സൈഡസ് കാഡിലയുടെ വാക്സിൻ 12-18 പ്രായക്കാരിൽ പരീക്ഷണം തുടങ്ങിയിട്ടുണ്ട്.

2.65​ ​ല​ക്ഷം​ ​ഡോ​സ് വാ​ക്‌​സി​ൻ​ ​എ​ത്തി

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്ത് 2,65,160​ ​ഡോ​സ് ​വാ​ക്‌​സി​ൻ​ ​എ​ത്തി.​ ​എ​റ​ണാ​കു​ള​ത്ത് 61,150​ ​ഡോ​സും​ ​കോ​ഴി​ക്കോ​ട് 42,000​ ​ഡോ​സും​ ​കൊ​വീ​ഷീ​ൽ​ഡ് ​വെ​ള്ളി​യാ​ഴ്ച​ ​എ​ത്തി​യി​രു​ന്നു.​ ​ഇ​തു​കൂ​ടാ​തെ​യാ​ണ് ​ഇ​ന്ന​ലെ​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് 1,08,510​ ​ഡോ​സ് ​കൊ​വാ​ക്‌​സി​നും​ ​രാ​ത്രി​യോ​ടെ​ 53,500​ ​ഡോ​സ് ​കൊ​വീ​ഷീ​ൽ​ഡും​ ​എ​ത്തി​യ​ത്.​ ​സം​സ്ഥാ​ന​ത്ത് ​ഇ​തു​വ​രെ​ 1,28,82,290​ ​ഡോ​സ് ​വാ​ക്‌​സി​നാ​ണ് ​ല​ഭി​ച്ച​ത്.
സം​സ്ഥാ​ന​ത്ത് ​ഇ​ന്ന​ലെ​ 1,70,976​ ​പേ​രാ​ണ് ​വാ​ക്‌​സി​നെ​ടു​ത്ത​ത്.​ ​ഇ​തു​വ​രെ​ ​ആ​കെ​ 1,05,02,531​ ​ഒ​ന്നാം​ ​ഡോ​സും​ 29,76,526​ ​ര​ണ്ടാം​ ​ഡോ​സും​ ​ഉ​ൾ​പ്പെ​ടെ​ ​ആ​കെ​ 1,34,79,057​ ​പേ​രാ​ണ് ​വാ​ക്‌​സി​ൻ​ ​സ്വീ​ക​രി​ച്ച​ത്.

ജോ​ൺ​സ​ൺ​ ​ആ​ന്റ് ​ജോ​ൺ​സ​ൺ​ ​വാ​ക്സി​ൻ​ ​വ​രു​ന്നു

ന്യൂ​ഡ​ൽ​ഹി​:​ ​ജോ​ൺ​സ​ൺ​ ​ആ​ന്റ് ​ജോ​ൺ​സ​ൺ​ ​വി​ക​സി​പ്പി​ച്ച​ ​കൊ​വി​ഡ് ​വാ​ക്സി​ൻ​ ​അ​ടു​ത്ത​ ​മാ​സം​ ​ഇ​ന്ത്യ​യി​ലെ​ത്തു​മെ​ന്ന് ​സൂ​ച​ന.​ ​യു.​എ​സി​ൽ​ ​നി​ന്ന് ​നേ​രി​ട്ട് ​കൊ​ണ്ടു​വ​രാ​നാ​ണ് ​നീ​ക്കം.​ ​കൊ​വി​ഡി​നെ​തി​രെ​ 76​ശ​ത​മാ​നം​ ​ഫ​ല​പ്രാ​പ്തി​ ​അ​വ​കാ​ശ​പ്പെ​ടു​ന്ന​ ​വാ​ക്സി​ൻ​ ​ഇ​ന്ത്യ​യി​ൽ​ ​അ​ടി​യ​ന്ത​ര​ ​ഉ​പ​യോ​ഗ​ത്തി​ന് ​അ​നു​മ​തി​ ​തേ​ടി​യി​ട്ടു​ണ്ട്.​ ​സാ​ധാ​ര​ണ​ ​സം​ഭ​ര​ണി​ക​ളി​ൽ​ ​സൂ​ക്ഷി​ക്കാ​മെ​ന്ന​തി​നാ​ൽ​ ​ഇ​ന്ത്യ​യി​ലെ​ ​കാ​ലാ​വ​സ്ഥ​യ്ക്ക് ​അ​നു​യോ​ജ്യ​മാ​ണ്.

വാ​ക്സി​നേ​ഷ​ൻ​:​ ​പ​ത്ത​നം​തി​ട്ട​ ​മു​ന്നിൽ, പ​കു​തി​യോ​ളം​ ​പേ​ർ​ ​വാ​ക്സി​നെ​ടു​ത്തു
പ​ത്ത​നം​തി​ട്ട​:​ ​പ​ത്ത​നം​തി​ട്ട​ ​ജി​ല്ല​യി​ലെ​ ​ജ​ന​സം​ഖ്യ​യു​ടെ​ ​പ​കു​തി​യോ​ളം​ ​പേ​ർ​ ​കൊ​വി​ഡ് ​പ്ര​തി​രോ​ധ​ ​വാ​ക്സി​ൻ​ ​ഒ​രു​ ​ഡോ​സെ​ങ്കി​ലും​ ​സ്വീ​ക​രി​ച്ചു.​ ​സം​സ്ഥാ​ന​ത്ത് ​കൂ​ടു​ത​ൽ​ ​ആ​ളു​ക​ൾ​ ​വാ​ക്സി​നെ​ടു​ത്ത​ത് ​പ​ത്ത​നം​തി​ട്ട​യി​ലാ​ണ്.​ 5,57,544​ ​പേ​ർ​ക്കാ​ണ് ​ഇ​ന്ന​ലെ​വ​രെ​ ​ഒ​ന്നാം​ ​ഡോ​സ് ​ന​ൽ​കി​യ​ത്.​ ​ഇ​ത് ​ജി​ല്ല​യി​ലെ​ ​ജ​ന​സം​ഖ്യ​യു​ടെ​ 46.63​ശ​ത​മാ​നം​ ​വ​രും.​ 1,93732​ ​പേ​ർ​ ​ര​ണ്ടാം​ ​ഡോ​സും​ ​സ്വീ​ക​രി​ച്ചു.
ര​ണ്ടു​ ​ദി​വ​സ​ത്തി​നു​ള്ളി​ൽ​ ​ഒ​ന്നാം​ ​ഡോ​സ് ​സ്വീ​ക​രി​ച്ച​വ​രു​ടെ​ ​എ​ണ്ണം​ ​അ​ൻ​പ​ത് ​ശ​ത​മാ​നം​ ​ക​ട​ക്കു​മെ​ന്നാ​ണ് ​ആ​രോ​ഗ്യ​വ​കു​പ്പ് ​പ​റ​യു​ന്ന​ത്.​ ​ഒ​രു​ ​മാ​സ​ത്തി​നു​ള്ളി​ൽ​ ​എ​ഴു​പ​ത് ​ശ​ത​മാ​നം​ ​പേ​രി​ൽ​ ​വാ​ക്സി​നേ​ഷ​ൻ​ ​ന​ട​ത്തും.​ ​എ​ഴു​പ​ത് ​ശ​ത​മാ​നം​ ​ആ​ളു​ക​ളി​ൽ​ ​വാ​ക്സി​ൻ​ ​എ​ത്തി​യാ​ൽ​ ​രോ​ഗ​വ്യാ​പ​നം​ ​ത​ട​യു​മെ​ന്നാ​ണ് ​ഐ.​സി.​എം.​ആ​ർ​ ​മാ​ർ​ഗ​ ​നി​ർ​ദേ​ശ​ങ്ങ​ളി​ൽ​ ​പ​റ​യു​ന്ന​ത്.
കോ​ട്ട​യ​വും​ ​വ​യ​നാ​ടു​മാ​ണ് ​ര​ണ്ടും​ ​മൂ​ന്നും​ ​സ്ഥാ​ന​ത്തു​ള്ള​ത്.​ ​സം​സ്ഥാ​ന​ത്ത് ​ആ​കെ​ 10481971​ ​പേ​രാ​ണ് ​ഇ​ന്ന​ലെ​ ​വ​രെ​ ​ഒ​ന്നാം​ ​ഡോ​സ് ​സ്വീ​ക​രി​ച്ച​ത്.

ഒ​ന്നാം​ ​ഡോ​സ് ​വാ​ക്സി​നേ​ഷ​ൻ​ ​ജി​ല്ല​ ​തി​രി​ച്ചു​ള്ള​ ​ശ​ത​മാ​ന​ക്ക​ണ​ക്ക്
തി​രു​വ​ന​ന്ത​പു​രം​ 37.33,​ ​കൊ​ല്ലം​ 30.79,​ ​ആ​ല​പ്പു​ഴ​ 29.15,​ ​പ​ത്ത​നം​തി​ട്ട​ 46.63,​ ​കോ​ട്ട​യം​ 43.81,​ ​ഇ​ടു​ക്കി​ 33.09,​ ​എ​റ​ണാ​കു​ളം​ 40.24,​ ​തൃ​ശൂ​ർ​ 29.12,​ ​പാ​ല​ക്കാ​ട് 22.08,​ ​മ​ല​പ്പു​റം​ 21.32,​ ​കേ​ഴി​ക്കോ​ട് 29.01,​വ​യ​നാ​ട് 41.51,​ ​ക​ണ്ണൂ​ർ​ 26.36,​ ​കാ​സ​ർ​കോ​ട് 32.80.

''
പ​ത്ത​നം​തി​ട്ട​യി​ൽ​ ​വാ​ക്സി​നേ​ഷ​ൻ​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ ​കാ​ര്യ​ക്ഷ​മ​മാ​യി​ ​ന​ട​ക്കു​ന്നു.​ ​ഏ​റ്റ​വും​ ​വേ​ഗ​ത്തി​ൽ​ ​ആ​ളു​ക​ൾ​ക്ക് ​വാ​ക്സി​ൻ​ ​എ​ത്തി​ക്കു​ക​യെ​ന്ന​താ​ണ് ​ല​ക്ഷ്യം.
ഡോ.​ ​എ​ബി​ ​സു​ഷ​ൻ,​ ​ദേ​ശീ​യ​ ​ആ​രോ​ഗ്യ​ ​മി​ഷ​ൻ​ ​പ്രോ​ഗ്രാം​ ​മാ​നേ​ജ​ർ.