fly

ദുബായ്: ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് ഏർപ്പെടുത്തിയ പ്രവേശനവിലക്കിൽ മാറ്റം വരുത്തിയിട്ടില്ലെന്ന് യു.എ.ഇ വ്യോമയാന മന്ത്രാലയം അറിയിച്ചു. ഇന്ത്യയ്ക്കൊപ്പം മറ്റ് 13 രാജ്യങ്ങളിൽ നിന്നുള്ളവർക്കും ഏർപ്പെടുത്തിയിരുന്ന വിലക്കിൽ മാറ്റമില്ല. ബിസിനസ്, ചാർട്ടേഡ് വിമാനങ്ങൾ, കാർഗോ വിമാനങ്ങൾ എന്നിവയെ വിലക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

അതേസമയം, എമിറേറ്റ്‌സ് എയർലൈൻസ് ജൂലായ് 7 മുതലുള്ള ടിക്കറ്റ് വില്പന ആരംഭിച്ചു. മുംബെയിൽ നിന്ന് ദുബായിലേക്ക് ‌വൺവേ ഇക്കോണമി ടിക്കറ്റ് നിരക്ക് 43,683 രൂപയാണ്. എയർ ഇന്ത്യ, എയർ ഇന്ത്യ എക്‌സ്‌പ്രസ്, മറ്റു സ്വകാര്യ വിമാനക്കമ്പനികൾ എന്നിവ ബുക്കിംഗ് പുനഃരാരംഭിച്ചിട്ടില്ല.