sc-of-india

ന്യൂഡൽഹി : പശ്ചിമബംഗാളിൽ അനധികൃതമായി താമസിക്കുന്ന റോഹിംഗ്യൻ,​ ബംഗ്ലാദേശ് സ്വദേശികളെ കണ്ടെത്തി ഒരു വർഷത്തിനുള്ളിൽ നാടു കടത്തണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയിൽ ഹ‌ർജി. മനുഷ്യാവകാശ പ്രവർത്തകനായ സംഗീത് ചക്രബർത്തിയ്ക്കായി അഭിഭാഷകൻ അശ്വനി കുമാർ ദബെയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്. ഇവരെ സഹായിക്കാൻ ശ്രമിക്കുന്ന സർക്കാർ ഉദ്യോഗസ്ഥർ, പൊലീസുകാർ എന്നിവർക്കെതിരെ ദേശീയ സുരക്ഷാ നിയമപ്രകാരം കേസെടുക്കണമെന്ന് ഹർജയിൽ ആവശ്യപ്പെടുന്നു. തിരഞ്ഞെടുപ്പ്

ഫലപ്രഖ്യാപനത്തിന് ശേഷം നുഴ‌ഞ്ഞുകയറ്റക്കാരും അഭയാർത്ഥികളും കലാപം അഴിച്ചുവിടുന്നു. സംസ്ഥാനത്ത് സമാധാനം പുനഃസ്ഥാപിക്കാൻ ഇവരെ പുറത്താക്കണം. ഇന്ത്യൻ ശിക്ഷാ നിയമത്തിൽ നുഴഞ്ഞു കയറ്റക്കാർക്കെതിരെ ജാമ്യമില്ലാ കുറ്റമടക്കം ചുമത്താനായി ഭേദഗതി കൊണ്ടുവരണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു.