ന്യൂഡൽഹി:വാക്‌സിനുകൾ മൈനസ് 15 മുതൽ 20 ഡിഗ്രി സെൽഷ്യൽ വരെ താപനിലയിൽ സൂക്ഷിക്കാനുള്ള 29,000 കോൾഡ് ചെയിൻ പോയിന്റുകളുണ്ടെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചു. 37 സംസ്ഥാന വാക്‌സിൻ സ്റ്റോറുകൾ, 114 റീജിയണൽ സ്റ്റോറുകൾ, 723 ജില്ലാ വാക്‌സിൻ സ്റ്റോറുകൾ, 28,268 സബ് ഡിസ്ട്രി്ര്രക് വാക്‌സിൻ സ്റ്റോറുകളും രാജ്യത്തുണ്ട്.ഇതിൽ ദേശീയതലത്തിലെ നാലെണ്ണം നിയന്ത്രിക്കുന്നത് ഇന്ത്യൻ സർക്കാരാണെന്നും ബാക്കിയുള്ളവ നിയന്ത്രിക്കുന്നത് അതത് സംസ്ഥാന സർക്കാരുകളാണെന്നും സത്യവാംഗ്മൂലത്തിൽ പറയുന്നു.രാജ്യത്ത് നിലവിൽ ഉപയോഗിക്കുന്ന കൊവിഷീൽഡും കൊവാക്‌സിനും രണ്ട് മുതൽ എട്ട് ഡിഗ്രി സെൽഷ്യസ് വരെ താപനിലയിൽ സൂക്ഷിക്കേണ്ടതുണ്ടെന്ന് കേന്ദ്രം അറിയിച്ചു. കൊവിഡ് സമയത്ത് അവശ്യ സാധനങ്ങളുടെ വിതരണം സംബന്ധിച്ച് സ്വമേധയാ എടുത്ത കേസിൽ സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കേന്ദ്ര സർക്കാർ ഇക്കാര്യം പറഞ്ഞത്.