delhi-aiims-fire

ന്യൂഡൽഹി: ഡൽഹിയിലെ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസസിൽ തീപിടിത്തം. ആളപായമില്ല. ഇന്നലെ രാവിലെ അഞ്ച് മണിയോടെ എയിംസ് അത്യാഹിത വിഭാഗത്തിന് സമീപമാണ് തീപിടിത്തമുണ്ടായത്. അഗ്നിശമനസേന ഉടൻ സ്ഥലത്തെത്തി. തീപിടിച്ച ഇടങ്ങളിൽ നിന്നും രോഗികളെ ഒഴിപ്പിച്ചു. ഒരു മണിക്കൂറിന് ശേഷം തീ നിയന്ത്രണവിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റില്ലെന്നാണ് വിവരം. തീപിടിത്തമുണ്ടാകാനുള്ള കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം ആരംഭിച്ചു.