supreme-court

ന്യൂഡൽഹി: ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ച ഭിന്നശേഷിക്കാർക്ക് സ്ഥാനക്കയറ്റത്തിൽ സംവരണത്തിന് അർഹതയുണ്ടെന്ന് സുപ്രീംകോടതി. ഇടുക്കി സ്വദേശിയും സ‌ർക്കാർ ജീവനക്കാരിയുമായ ലിസമ്മ ജോസഫിനെതിരെ കേരള സർക്കാർ സമർപ്പിച്ച അപ്പീൽ തള്ളിക്കൊണ്ടാണ് ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി ശരിവച്ചത്. ജസ്റ്റിസുമാരായ സഞ്ജയ് കിഷൻ കൗൾ, ആർ.സുഭാഷ് റെഡ്ഡി എന്നിവരുൾപ്പെട്ട ബെഞ്ചാണ് കേസ് പരിഗണിച്ചത്. മൂന്നു മാസത്തിനകം ഉത്തരവ് നടപ്പാക്കാൻ നിർദേശം നൽകണമെന്നും ഉത്തരവിട്ടു.

ഭിന്നശേഷിക്കാരുടെ സംവരണം സംബന്ധിച്ച ഹൈക്കോടതി വിധി സ്തുത്യർഹമാണെന്ന് കോടതി നിരീക്ഷിച്ചു. തുടർ ഇടപെടലുകൾ ആവശ്യമില്ല. മൂന്നു മാസത്തിനുള്ളിൽ എല്ലാ പോസ്റ്റുകളിലും ഭിന്നശേഷിക്കാരുടെ സംവരണം നടപ്പാക്കണം. സർക്കാരിന്റെ ചിന്താഗതി തന്നെ വിവേചനപരവും ഭരണഘടനാ മൂല്യങ്ങളുടെ ലംഘനവുമാണെന്നും കോടതി പറഞ്ഞു.

1996ൽ സഹോദരൻ മരിച്ചതിനെ തുടർന്നാണ് ലീലാമ്മ ജോസഫ് ആശ്രിത നിയമനം വഴി പൊലീസ് വകുപ്പിൽ ടൈപ്പിസ്റ്റ്/ക്ലാർക്കായത്. പോളിയോ ബാധിച്ച് 55 ശതമാനം ശാരീരിക പരിമിതിയുണ്ടായിരുന്ന അവർ പിന്നീട് സീനിയർ ക്ലാർക്കായി ഉദ്യോഗക്കയറ്റം ലഭിക്കാൻ തനിക്ക് ഭിന്നശേഷി സംവരണാനുകൂല്യം ഉണ്ടെന്ന് അവകാശപ്പെട്ടു. എന്നാൽ, സർക്കാർ ഇത് നിഷേധിച്ചതിനെ തുടർന്ന് കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചെങ്കിലും അനുകൂല വിധിയുണ്ടായില്ല. ഭിന്നശേഷി വിഭാഗത്തിൽ പെടുന്നവർക്കുള്ള മൂന്നു ശതമാനം സംവരണം ജനറൽ വിഭാഗത്തിൽ ജോലിയിൽ പ്രവേശിച്ചവർക്ക് ബാധകമല്ല, പരാതിക്കാരിക്ക് ആശ്രിത നിയമനം ലഭിച്ചതാണ് തുടങ്ങിയവയായിരുന്നു ട്രൈബ്യൂണൽ വാദങ്ങൾ. പിന്നീട് കേസ് ഹൈക്കോടതിയിൽ എത്തിയപ്പോൾ ട്രൈബ്യൂണലിന്റെ വാദം തള്ളി. തുടർന്നാണ് സർക്കാർ സുപ്രീംകോടതിയെ സമീപിച്ചത്.

 സം​വ​ര​ണം​ ​ത​ട​യാൻ മാ​നേ​ജ്മെ​ന്റു​ക​ൾ​ ​സു​പ്രീം​കോ​ട​തി​യിൽ

എ​യ്ഡ​ഡ് ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​സം​വ​ര​ണം​ ​ഏ​ർ​പ്പെ​ടു​ത്തിയ കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​റ​ദ്ദാ​ക്ക​ണ​മെ​ന്ന് ​ആ​വ​ശ്യ​പ്പെ​ട്ട് ​എ​ൻ.​ ​എ​സ്.​ ​എ​സും​ ​കാ​ത്ത​ലി​ക് ​സ്‌​കൂ​ൾ​ ​മാ​നേ​ജ്‌​മെ​ന്റ് ​ക​ൺ​സോ​ർ​ഷ്യ​വും​ ​സു​പ്രീം​ ​കോ​ട​തി​യെ​ ​സ​മീ​പി​ച്ചു.​ ​ഹൈ​ക്കോ​ട​തി​ ​ഹ​ർ​ജി​ ​ത​ള്ളി​യ​തി​നെ​ ​തു​ട​ർ​ന്നാ​ണി​ത്.

സ​ർ​ക്കാ​ർ​ ​സ്ഥാ​പ​ന​ങ്ങ​ളി​ലെ​ ​അം​ഗ​പ​രി​മി​ത​ ​സം​വ​ര​ണ​ത്തി​നാ​ണ് ​നി​യ​മം​ ​കൊ​ണ്ടു​വ​ന്ന​തെ​ന്നും​ ​നി​യ​മ​ത്തി​ന്റെ​ ​പ​രി​ധി​യി​ൽ​ ​സ്വ​കാ​ര്യ​ ​എ​യ്ഡ​ഡ് ​മാ​നേ​ജ്‌​മെ​ന്റു​ക​ളെ​ ​ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്നും​ ​ഹ​ർ​ജി​യി​ൽ​ ​ചൂ​ണ്ടി​ക്കാ​ട്ടി.​എ​യ്ഡ​ഡ് ​വി​ദ്യാ​ഭ്യാ​സ​ ​സ്ഥാ​പ​ന​ങ്ങ​ളി​ൽ​ ​നി​യ​മ​നം​ ​ന​ട​ത്തു​ന്ന​തി​നു​ള്ള​ ​അ​ധി​കാ​രം​ ​മാ​നേ​ജ്‌​മെ​ന്റു​ക​ൾ​ക്കാ​ണ്.​ ​സം​വ​ര​ണ​ ​ത​സ്തി​ക​ക​ൾ​ ​വി​ജ്ഞാ​പ​നം​ ​ചെ​യ്തി​ട്ടി​ല്ല.​ ​അ​തി​നാ​ൽ​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​സം​വ​ര​ണം​ ​ന​ൽ​കു​ന്ന​ത് ​പ്രാ​യോ​ഗി​ക​മ​ല്ലെ​ന്ന് ​ഹ​ർ​ജി​യി​ൽ​ ​പ​റ​യു​ന്നു.


ഭി​ന്ന​ശേ​ഷി​ക്കാ​രു​ടെ​ ​അ​വ​കാ​ശം​ ​സം​ര​ക്ഷി​ക്കു​ന്ന​തി​നു​ള്ള​ 2016​ലെ​യും​ 1995​ലെ​യും​ ​നി​യ​മ​ങ്ങ​ളു​ടെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​ഭി​ന്ന​ശേ​ഷി​ ​സം​വ​ര​ണം​ ​അ​നു​വ​ദി​ച്ച് 2018​ ​ന​വം​ബ​ർ​ 18​നാ​ണ് ​കേ​ര​ള​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വി​റ​ക്കി​യ​ത്.​ ​സ്കൂ​ൾ,​ ​കോ​ളേ​ജു​ക​ളി​ലെ​ ​നി​യ​മ​ന​ങ്ങ​ളി​ൽ​ ​മൂ​ന്നു​ ​ശ​ത​മാ​നം​ ​ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് ​സം​വ​ര​ണം​ ​ചെ​യ്യ​ണ​മെ​ന്നാ​യി​രു​ന്നു​ ​നി​ർ​ദേ​ശം.​ ​ഇ​തി​നെ​തി​രെ​ ​എ​ൻ.​ ​എ​സ്.​ ​എ​സും​ ​കാ​ത്ത​ലി​ക് ​സ്‌​കൂ​ൾ​ ​മാ​നേ​ജ്‌​മെ​ന്റ് ​ക​ൺ​സോ​ർ​ഷ്യ​വും​ ​ഗു​രു​വാ​യൂ​ർ​ ​ദേ​വ​സ്വം​ ​ബോ​‌​‌​ർ​ഡും​ 2019​ ​ജ​നു​വ​രി​യി​ൽ​ ​ഹൈ​ക്കോ​ട​തി​യെ​ ​സ​മീ​പി​ച്ചി​രു​ന്നു.​ ​സ​ർ​ക്കാ​ർ​ ​ഉ​ത്ത​ര​വ് ​ശ​രി​വ​ച്ച​ ​ഹൈ​ക്കോ​ട​തി​ ​ക​ഴി​ഞ്ഞ​ ​ഫെ​ബ്രു​വ​രി​ 6​ന് ​ഹ​‌​ർ​ജി​ക​ൾ​ ​ത​ള്ളി.