
ന്യൂഡൽഹി: സാമൂഹ്യമാദ്ധ്യമങ്ങളിലെ ദുരുപയോഗം ചർച്ച ചെയ്യുന്ന യോഗത്തിൽ ഹാജരാകാൻ ഫേസ്ബുക്കിനും ഗൂഗിളിനും ഐ.ടി വിഷയത്തിനുള്ള പാർലമെന്ററി സമിതി നോട്ടീസ് അയച്ചു. ശശി തരൂർ എം.പി അദ്ധ്യക്ഷനായ സമിതി ഇന്ന് വൈകിട്ട് നാലിന് യോഗം ചേരും. സ്ത്രീ സുരക്ഷ സംബന്ധിച്ച വിഷയത്തിൽ മൊഴി രേഖപ്പെടുത്താൻ ഫേസ്ബുക്കിന് നേരത്തെ നോട്ടീസ് അയച്ചിരുന്നു. കൊവിഡ് കാരണം ഓൺലൈൻ വഴി മൊഴി നൽകാമെന്ന ഫേസ്ബുക്കിന്റെ നിർദ്ദേശം സമിതി തള്ളിയിരുന്നു.